Malayalam
പ്രശാന്ത് വന്ന് പ്രൊപ്പോസ് ചെയ്തപ്പോള്‍ ഒഴിവാക്കി വിട്ടു, പിന്നീട് പ്രശാന്തിനെ തേടി പോയെങ്കിലും ആ സമയം വേറെ ഒരു ലൈന്‍ ഉണ്ടായിരുന്നു; വിവാഹം പെട്ടെന്ന് നടത്താനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് നടി അമൃത വര്ണന്
പ്രശാന്ത് വന്ന് പ്രൊപ്പോസ് ചെയ്തപ്പോള്‍ ഒഴിവാക്കി വിട്ടു, പിന്നീട് പ്രശാന്തിനെ തേടി പോയെങ്കിലും ആ സമയം വേറെ ഒരു ലൈന്‍ ഉണ്ടായിരുന്നു; വിവാഹം പെട്ടെന്ന് നടത്താനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് നടി അമൃത വര്ണന്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമൃത വര്ണന്. നിരവധി ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ അമൃതയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവും ശാലീനതയും കൊണ്ടാണ് അമൃത പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറിയത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് ആണ് വരന്. ഇരുവരും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയമുണ്ടെങ്കിലും വിവാഹത്തിലേയ്ക്ക് എത്തിയത് ഇപ്പോഴാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് തുറന്ന് പറയുകായാണ് ഇരുവരും. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇതേ കുറിച്ച് ഇരുവരും വാചാലയായത്.
മുന്‍പ് അമൃതയെ പ്രൊപ്പോസ് ചെയ്തിട്ടുള്ള ആള് കൂടിയായിരുന്നു പ്രശാന്ത്. അന്ന് താല്പര്യമില്ലെന്ന് അമൃത പറഞ്ഞു.വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങിയ കാലത്ത് അമൃത പ്രശാന്തിനെ തേടി പോയെങ്കിലും തിരിച്ചും താല്പര്യമില്ലെന്ന് പ്രശാന്ത് അറിയിച്ചു. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് നടി പറയുന്നത്.
താന്‍ പ്രണയിക്കുന്ന കുട്ടികളെല്ലാം പെട്ടെന്ന് കല്യാണം കഴിച്ച് പോകുമായിരുന്നു എന്ന് പ്രശാന്ത് പറയുമ്പോള്‍ അതുകൊണ്ട് എന്നെ പ്രണയിച്ചില്ല. അങ്ങനെ കല്യാണം കഴിക്കുകയും ചെയ്തു. വേഗം കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാര്യം അതാണെന്നാണ് പ്രശാന്തും അമൃതയും പറയുന്നത്. അമൃതയുടെ സുഹൃത്തായ സൂര്യ വഴിയാണ് താന്‍ ഇഷ്ടം അറിയിച്ചത്. പക്ഷേ അമൃതയ്ക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു.
ഉടനെ അമൃതയ്ക്ക് പ്രണയത്തിന് താല്പര്യമില്ലെന്നും പിന്നെയേ ഉണ്ടാവുകയുള്ളു എന്നും അറിയിച്ചു. അത് പോട്ടേ എന്ന് ഞാനും വിചാരിച്ചതായി പ്രശാന്ത് സൂചിപ്പിച്ചു. തന്റെ വീട്ടില്‍ എല്ലാം ഒന്ന് സെറ്റ് ആയി വന്നപ്പോള്‍ കല്യാണം ആലോചിച്ച് തുടങ്ങി. ഇങ്ങനെ ഒരാള്‍ എന്നെ പ്രൊപ്പോസ് ചെയ്ത കാര്യം അന്നേരം അച്ഛനോട് പറഞ്ഞതായി അമൃത പറയുന്നു. ശേഷം സൂര്യ ചേച്ചിയുടെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങി നേരിട്ട് ഇദ്ദേഹത്തെ വിളിച്ചു.
വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങുന്നുണ്ട്. ഇപ്പോഴും ആ താല്പര്യം ഉണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന് പറഞ്ഞത്, കല്യാണം ആലോചിക്കുന്നുണ്ടെങ്കില്‍ അത് നോക്കിക്കോളൂ. എനിക്ക് വേറെ ലൈന്‍ ഉണ്ടെന്നാണ്. ഇതോടെ ഞാന്‍ പുള്ളിയെ ബ്ലോക്ക് ചെയ്തെന്ന് അമൃത പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ വിഷമം തോന്നി. അങ്ങനെ പ്രശാന്തിന്റെ യൂട്യൂബ് വീഡിയോസ് പുള്ളി അറിയാതെ കാണുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ പ്രശാന്ത് പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം കല്യാണം കഴിച്ച് പോകുന്നത് പോലെ ആ പ്രണയവും തകര്‍ന്നു.
അതിന് ശേഷമാണ് അമൃതയുമായി വീണ്ടും അടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പുള്ളിക്കാരന് കല്യാണം കഴിഞ്ഞോ എന്ന് എന്നോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പിന്നെ ഞാന്‍ തൃശൂര്‍ പോയി കണ്ടു. ആ സമയത്ത് തനിക്ക് ഇനിയും അഭിനയിക്കണമെന്ന കണ്ടീഷനാണ് അമൃത പറഞ്ഞത്. എനിക്ക് പെട്ടെന്ന് കല്യാണം വേണമെന്നും പറഞ്ഞു. അവള്‍ക്കും അതിന് താല്പര്യമായി. അങ്ങനെ വീട്ടില്‍ അറിയിച്ച് ജനുവരിയിലേക്ക് കല്യാണം നിശ്ചയിക്കുകയായിരുന്നു. പെട്ടെന്ന് വിവാഹവും നടത്തി. കല്യാണ ശേഷമാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ച് തുടങ്ങിയതെന്നാണ് താരങ്ങള്‍ പറയുന്നത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിവി സീരിയല്‍ രംഗത്തേക്കു അമൃത വര്ണന് എത്തുന്നത്. പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത വര്ണന്. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മിനി സ്ക്രീനില്‍ നിറഞ്ഞത്.
നീണ്ട ഇടവേളയ്ക്കു ശേഷം കാര്‍ത്തിക ദീപത്തിലൂടെയാണ് താരം മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തിയത്. പവിത്ര എന്ന നായികാ പ്രാധാന്യം ഉള്ള കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. പൊതുവെ അമൃത പ്രത്യക്ഷപ്പെട്ട വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ റോളാണ് കാര്‍ത്തിക ദീപത്തിലേത്.വില്ലത്തി വേഷങ്ങളിലൂടെയാണ് അമൃത കുടുംബ പ്രേക്ഷകരുടെയിടയില്‍ പ്രശസ്തി നേടിയത്. നെഗറ്റീവ് കഥാപാത്രങ്ങളായാണ് താരം എത്തുന്നതെങ്കിലും ഗ്രാമീണ ലുക്കാണ് അമൃതയെ പ്രേക്ഷകരുടെ ഇഷ്ട താരമാക്കുന്നത്. ‘
