Connect with us

നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്, ട്വിങ്കിളിന്റെ കഴിവ് കിടക്കുന്നത് ആളുകളെ അപമാനിക്കുന്നതാണ്, ഞാന്‍ അവളെ അറിഞ്ഞ കാലം തൊട്ട് അവളെന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്; ട്വിങ്കിള്‍ ഖന്നയെ കുറിച്ച് ആമിര്‍ ഖാന്‍

News

ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. താരത്തിന്റെ പരാജയപ്പെട്ട സിനിമകളില്‍ ഒന്നാണ് മേള. ട്വിങ്കിള്‍ ഖന്നയായിരുന്നു ഈ ചിത്രത്തിലെ നായിക. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുകയും പക്ഷെ നടിയെന്ന നിലയില്‍ വിജയിക്കാതെ പോവുകയും ചെയ്ത താരമാണ് ട്വിങ്കിള്‍.

സിനിമ പരാജയപ്പെട്ടുവെങ്കിലും ആമിറും ട്വിങ്കിളും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ട്വിങ്കിളിനെ കുറിച്ച് ആമിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയില്‍ ട്വിങ്കിള്‍ ഖന്നയുടെ കഴിവിനെ കുറിച്ചും ആമിര്‍ മനസ് തുറക്കുന്നുണ്ട്. ”നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്. ട്വിങ്കിളിന്റെ കഴിവ് കിടക്കുന്നത് ആളുകളെ അപമാനിക്കുന്നതാണ്. ആളുകളെ അപമാനിക്കാന്‍ അവള്‍ വിദഗ്ധയാണ്.

എന്റെ ജീവിതത്തില്‍ ഞാന്‍ അവളെ അറിഞ്ഞ കാലം തൊട്ട് അവളെന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു സുഹൃത്തിനെ കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞ രസകരമായ വാക്കുകള്‍. ‘പക്ഷെ അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ നല്ലൊരു കാര്യമാണ്.

ഉളളില്‍ വളരെ കണിശതയുള്ള വ്യക്തതയുള്ളൊരു സ്ത്രീയുണ്ട്. അസാദ്ധ്യ അറിവും സെന്‍സ് ഓഫ് ഹ്യൂമറുമുള്ള വ്യക്തിയാണ്. ആളുകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് വളരെ മികച്ചൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്” എന്ന് തന്റെ കൂട്ടുകാരിയെ പ്രശംസിക്കാനും ആമിര്‍ ഖാന്‍ മറന്നില്ല.

More in News

Trending

Recent

To Top