ന്യായീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളല്ല നിലവില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംഭവിക്കുന്നത്; ഈ വിഷമഘട്ടത്തില്‍ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണ്; ആര്യന് ഖാന് പിന്തുണയുമായി ഹൃതിക് റോഷന്റെ മുന്‍ ഭാര്യ

ലഹരി മരുന്ന് കേസില്‍ അകത്തായ ആര്യന് ഖാന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത ഫാഷന്‍ ഡിസൈനറും ഹൃതിക് റോഷന്റെ മുന്‍ ഭാര്യയുമായ സൂസൈന്‍ ഖാന്.
പ്രസിദ്ധ കോളമിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകയുമായ ശോഭാ ദേയുടം ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സൂസൈന്‍ ഖാന്റെ പ്രതികരണം. അവന് കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈന്‍ ഖാന് പറയുന്നു
ന്യായീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളല്ല നിലവില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംഭവിക്കുന്നതെന്നും ഈ വിഷമഘട്ടത്തില്‍ താന്‍ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്ന് സൂസൈന്‍ കുറിച്ചു.
അതേസമയം ആര്യന് ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടി എത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണം. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരം നല്‍കണമെന്നുമാണ് സുനില്‍ ഷെട്ടി പറയുന്നത്.
റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര് അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന് മയക്കുമരുന്ന് ഉപയോഗിച്ചു എന്നതൊക്കെ നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികള്‍ പുരോഗമിക്കുകയാണ്. ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് നല്‍കണം.
ബോളിവുഡില്‍ എന്ത് സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പല തരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അവന് കുട്ടിയാണ്. അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്നാണ് ഒരു പരിപാടിക്കിടെ സുനില്‍ ഷെട്ടി പറഞ്ഞത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...