Connect with us

‘ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്’ ; പ്രേമം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

Malayalam

‘ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്’ ; പ്രേമം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

‘ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്’ ; പ്രേമം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ 2015 മെയ് 29 ന് റിലീസായ ചിത്രമായിരുന്ന പ്രേമം. നിവിന്‍ പോളി നായകനായ ചിത്രം പ്രതിസന്ധികളില്‍പ്പെട്ംടുവെങ്കിലും വന്‍ വിജയമാണ് സ്വന്തമാക്കിയത്. ജോര്‍ജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേമം കാണാന്‍ തിയേറ്ററിലേയ്ക്ക് ആളുകള്‍ ഇടിച്ചു കയറുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പത്തനംതിട്ട ധന്യ തിയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ സാഹിര്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ്.


സെന്‍സര്‍ കോപ്പി ലീക് ചെയ്തത് ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നു കൂടിയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

നിലവില്‍ തന്റെ പുതിയ ചിത്രമായ പാട്ടിന്റെ അണിയറയിലാണ് അല്‍ഫോന്‍സ് പുത്രന്‍. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയാണ് ചിത്രം അല്‍ഫോന്‍സ് പ്രഖ്യാപിച്ചത്.യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിംഗും, കമ്പോസിങ്ങും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

More in Malayalam

Trending

Recent

To Top