ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എലോണ്‍. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ എലോണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന് നിര്‍ദേശം കൊടുക്കുന്ന ഷാജി കൈലാസിനെയാണ് ഫോട്ടോയില്‍ കാണുന്നത്. ഷാജി കൈലാസ് തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നാണ് ഷാജി കൈലാസ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക.
അഭിനന്ദന് രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകന്. യഥാര്‍ഥ നായകന്മാര് എല്ലായ്പ്പോഴും തനിച്ചാണ് എന്ന ടാഗ്ലൈനോടെയാണ് എലോണ്‍ എത്തുക. ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ വന്‍ ഹിറ്റ് തന്നെയായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...