News
മാസ്ക് വെയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആരാധകര്‍ക്കിടയില്‍ അല്ലു അര്ജുന്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മാസ്ക് വെയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആരാധകര്‍ക്കിടയില്‍ അല്ലു അര്ജുന്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം തട്ടുകടയില്‍ കയറി ആഹാരം കഴിക്കുന്ന അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങളും വീഡിയോകളും ആണ് വൈറലാകുന്നത്. സമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആണ് അല്ലു അര്ജുന് ആരാധകര്‍ക്കിടയില്‍ നില്‍ക്കുന്നത്.
ഷൂട്ടിംങ്ങിനെത്തിയ താരത്തെ കണ്ടതിന്റെ ആവേശത്തില്‍ ആരാധകര്‍ തടിച്ചു കൂടുകയായിരുന്നു. എന്നാല്‍ മാസ്ക് ഇടാതെയാണ് താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെയുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധി പേര് താരത്തെ വിമര്‍ശിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം ഷൂട്ടിങ്ങിന്റ ഇടവേളയില്‍ പ്രാതല്‍ കഴിക്കാന്‍ വഴിയോരത്തെ തട്ടുകടയില്‍ എത്തിയ അല്ലു അര്‍ജുന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെള്ള ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുകയും അല്ലു ചെയ്യുന്നുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
