Connect with us

ചൈതന്യ ആ ട്വീറ്റ് ചെയ്തത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്, ആരാധകരെ ഹൃദയം തകര്‍ത്ത് നാഗചൈതന്യയുടെ പ്രതികരണം

News

ചൈതന്യ ആ ട്വീറ്റ് ചെയ്തത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്, ആരാധകരെ ഹൃദയം തകര്‍ത്ത് നാഗചൈതന്യയുടെ പ്രതികരണം

ചൈതന്യ ആ ട്വീറ്റ് ചെയ്തത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്, ആരാധകരെ ഹൃദയം തകര്‍ത്ത് നാഗചൈതന്യയുടെ പ്രതികരണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. അതിനുള്ള കാരണങ്ങളും അവര്‍ തന്നെ പറയുന്നുണ്ട്.

ഇപ്പോഴിതാ സാമന്തയുടെയും നാഗചൈതന്യയുടെയും പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. നാഗ ചൈതന്യ നായകനാകുന്ന പുതിയ ചിത്രമാണ് ലവ് സ്റ്റോറി. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ഇതിന്റെ പോസ്റ്റര്‍ സാമന്ത റീട്വീറ്റ് ചെയ്യുകയായിരുന്നു. ലവ് സ്റ്റോറിയുടെ ടീമിനെ പ്രശംസിച്ച് സാമന്ത റൂത്ത് പ്രഭുവിന്റെ ട്വീറ്റിനോട് നാഗ ചൈതന്യയും പ്രതികരിച്ചതാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. നാഗ ചൈതന്യയുടെ ട്വീറ്റ് സാമന്ത റീട്വീറ്റ് ചെയ്യുകയായിരുന്നു.

സിനിമയുടെ മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സാമന്തയുടെ ട്വീറ്റ്, സായ് പല്ലവിയെ മാത്രമാണ് സാമന്ത ടാഗ് ചെയ്തിരിക്കുന്നത്. ട്രെയിലര്‍ ഇഷ്ടമായെന്ന് വ്യക്തമാക്കിയപ്പോഴും സാമന്ത നടനും തന്റെ ഭര്‍ത്താവുമായ നാഗ ചൈതന്യയെ ടാഗ് ചെയ്തിട്ടില്ല എന്നതാണ് സിനിമാപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. അത് അവളുടെ ഒരുപാട് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോള്‍, സാമന്തയുടെ ട്വീറ്റിനോട് നടന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

നടന്റെ പ്രതികരണം ഒരുപാട് ആരാധകരെ ഹൃദയം തകര്‍ത്തുവെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് ആശ്ചര്യചിഹ്നങ്ങളോടെ അദ്ദേഹം ‘നന്ദി സാം’ എന്ന് കുറിച്ചുകൊണ്ടാണ് റീട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനൊപ്പം ലവ് ഇമോജി എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാലിപ്പോഴിതാ നാഗ ചൈതന്യ ആ ട്വീറ്റ് ചെയ്തത് ഉള്ള് വിതുമ്പിക്കൊണ്ടാണെന്നും പൊട്ടിക്കരഞ്ഞുകൊണ്ടാണെന്നമൊക്കെയാണ് ട്രോളന്മാര്‍ കണ്ടു പിടിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇക്കാര്യം ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി ട്രോളുന്നത്. ട്രോളുകളൊക്കെ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

2017 ഓക്ടോബര്‍ 6 നാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. അടുത്ത മാസമാണ് താരങ്ങളുടെ നാലാം വിവാഹ വാര്‍ഷികം. വളരെ ഗംഭീരമായിട്ടാണ് എല്ലാ വര്‍ഷവും ഇവര്‍ ആഘോഷിക്കാറുള്ളത്. ഇക്കുറി ഏറെ ആകാംക്ഷയോടെയാണ് വിവാഹ വാര്‍ഷികത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. താരങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നുണ്ടോ ഇല്ലയോ എന്ന് അതോടെ അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. വന്‍ താരനിര പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. ഇന്നും ഗോവയില്‍ വെച്ച് നടന്ന ഈ താര വിവാഹം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ കല്യാണം.

നാഗ ചൈതന്യയുടെ കുടംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സാമന്തയ്ക്ക്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബം ഒന്നിച്ച് യാത്രകള്‍ പോകാറുണ്ട്. കൂടാതെ വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചെത്താറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നാഗാര്‍ജുനയുടെ 62ാം പിറന്നാള്‍. ജന്മദിനത്തില്‍ മക്കള്‍ രണ്ട് പേരും അച്ഛനോടൊപ്പം എത്തിയിരുന്നു. എന്നാല്‍ സാമന്ത പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമന്ത ഇപ്പോള്‍ ഷൂട്ടിങ്ങ് തിരിക്കിലാണ്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

More in News

Trending

Recent

To Top