News
കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി 1 കോടി സംഭാവന നല്കി അക്ഷയ് കുമാര്‍; ആശംസകളുമായി ആരാധകര്‍
കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി 1 കോടി സംഭാവന നല്കി അക്ഷയ് കുമാര്‍; ആശംസകളുമായി ആരാധകര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ 1 കോടി രൂപ സംഭാവന നല്കി എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ബിഎസ്എഫിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് ഇക്കാര്യം പങ്കുവെച്ചത്. ജൂലൈ 27ന് നടന്ന സ്കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ താരം വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 17നാണ് അക്ഷയ് കുമാര്‍ ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ സന്ദര്‍ശിച്ചത്. ജവാന്മാര്ക്കൊപ്പം സമയം ചിലവഴിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സന്തോഷ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.
അതേസമയം അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബെല്‍ബോട്ടത്തിന്റെ റിലീസ് കൊവിഡ് രണ്ടാം തരംഗം മൂലം മാറ്റിവെച്ചിരിക്കുകയാണ്. ജൂലൈ 27നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവന്ശിയിലും അക്ഷയ് കുമാറാണ് നായകന്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്.
കൂടാതെ അക്ഷയ് കുമാര്‍ ചിത്രമായ പൃഥ്വിരാജിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നാണ് സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞത്.
