ചരിത്രം തിരുത്തിക്കുറിച്ച് നാലുപതിറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടിയ ടീമിന്റെ പ്രകടനത്തെയും അക്ഷയ് കുമാര്‍ അഭിനന്ദിച്ചു.
‘ചരിത്രം തിരുത്തിക്കുറിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിമ്പിക് മെഡല്‍. എന്ത് ഗംഭീര മാച്ചായിരുന്നു. അതിഗംഭീരമായ തിരിച്ച് വരവും’ എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ലൂസേഴ്സ് ഫൈനലില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചരിത്ര വിജയം.
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 31ന് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കുന്നത്. സിമ്രന്‍ജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...