നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ താന്‍ ഏറ്റവും ബോറായി അഭിനയിച്ച സിനിമ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട സിനിമയെന്ന് പറയുകയാണ് അജു വര്‍ഗീസ്. ആ സിനിമ ചില കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്നും അതില്‍ പ്രധാനം ജഗതി ശ്രീകുമാറിനെ പോലെ ഒരു നടന്റെ കാലു തൊട്ട് വണങ്ങി അഭിനയിക്കാന്‍ കഴിഞ്ഞതാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അജു വര്‍ഗീസ് പറയുന്നു.
‘മലര്‍വാടി ഇന്ന് കാണുമ്പോള്‍ ശരിക്കും ചമ്മല് തോന്നും. വിനീതും അത് പറയാറുണ്ട്. ഞാന്‍ ഇങ്ങനെയൊക്കെ ആണല്ലോ എടുത്തു വച്ചതെന്ന്. എന്റെ അഭിനയം മഹാ ബോറായി തോന്നാറുണ്ട്. പല സ്ഥലങ്ങളിലും എത്രയോ നന്നാക്കാമായിരുന്നു എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.
പക്ഷേ മലര്‍വാടി ഒരിക്കലും മറക്കാന്‍ കഴിയുന്ന സിനിമയല്ല. അത്രയും പ്രിയപ്പെട്ട ഒരു സിനിമയും വേറെയില്ല കാരണം ആ സിനിമയാണ് എന്നെ നടനാവാന്‍ പഠിപ്പിച്ചത്. ജഗതി സാറിന്റെ കാല് തൊട്ടു വണങ്ങിയാണ് അഭിനയിച്ചത്. അതും മറക്കാന്‍ കഴിയാത്ത അനുഭവമാണ്.
എന്റെ അഭിനയം മോശമായിരുന്നുവെങ്കിലും ആ സിനിമ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം’ എന്നും അജു വര്‍ഗീസ് പറയുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ പുറത്തിറങ്ങുന്നത് 2012-ലാണ്. ചിത്രം വലിയ വിജയം നേടിയിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മലയാള സിനിമ, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഒരു ചെറിയ ഭാഗമാണെങ്കിലും, അതിൻ്റേതായ അതുല്യമായ വ്യക്തിത്വവും ആഴത്തിലുള്ള കലാപരമായ കാഴ്ചപ്പാടും കൊണ്ട് ലോകശ്രദ്ധ...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമാണ് മഞ്ജു വാര്യർ. സ്വാഭാവികമായ അഭിനയത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ...