‘ഇടത് പക്ഷം എന്ന് പറയുന്നത് വളരെ വലിയ ഒരു വാക്കാണ്, ഉത്തരവാദിത്വമുള്ള ഒരാള്‍ക്കും പക്ക ആയിട്ട് ഞാന്‍ ഒരു ഇടത്പക്ഷക്കാരനാണെന്ന് പറയാന്‍ സാധിക്കില്ല’; തന്റെ ഇടത്പക്ഷ കാഴ്ചപാടിനെക്കുറിച്ച് മുരളി ഗോപി

നിരവധി ചിത്രങ്ങളിലൂടെ നടനായും തിരക്കഥാകൃത്തായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മുരളി ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. തിരക്കഥാകൃത്ത് എന്ന നിലയില്‍ മുരളി ഗോപിയുടെ സിനിമകള്‍ മുന്നോട്ടു വച്ചിട്ടുള്ള ആശയവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ഇടത്പക്ഷ കാഴ്ചപാടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മുരളി ഗോപി.
‘ഇടത് പക്ഷം എന്ന് പറയുന്നത് വളരെ വലിയ ഒരു വാക്കാണ്. അത് ആളുകള്‍ അസ്ഥാനത്ത് പ്രയോഗിക്കുകയും ആളുകള്‍ അതാണെന്ന് പറയുകയും ചെയ്യുന്നത് കൊണ്ടാണ് അതൊരു ഈസി ടേം ആയി മാറുന്നത്. സത്യത്തില്‍ ഇടത്പക്ഷം കാംഷിക്കാനേ പറ്റൂ. ഒരിക്കലും ജയിക്കാത്ത പോരാട്ടമാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിലോട്ടു പോകാന്‍ ശ്രമിക്കാം ഒരാള്‍ക്ക്.
ഉത്തരവാദിത്വമുള്ള ഒരാള്‍ക്കും പക്ക ആയിട്ട് ഞാന്‍ ഒരു ഇടത്പക്ഷക്കാരനാണെന്ന് പറയാന്‍ സാധിക്കില്ല. അയാള്‍ ഒരു ദിവസം തന്നെ വലത്പക്ഷമായ ആക്ടിവിറ്റിസ് ചെയ്യും. നമ്മള് ഒരു സ്ഥലത്ത് വരുമ്പോള്‍ നമുക്ക് ഒരാള്‍ സീറ്റ് വലിച്ചിടുന്നത് മുതല്‍ വലത്പക്ഷം തുടങ്ങി കഴിഞ്ഞു.
ഇടത് പക്ഷം എന്ന് പറയുന്നത് ഗാന്ധിസം എന്ന് പറയുന്നത് പോലെ ഒരു ചിട്ടയുണ്ട് അതിന്. ആ ചിട്ടയില്‍ നിന്ന് ഒരിക്കലും അണുവിട മാറാന്‍ കഴിയില്ല. എന്റെ ഒരു നിലപാട് എന്ന് പറയുന്നത് ഒരു ക്രിയേറ്റിവ് ആയിട്ടുള്ള ഒരു വ്യക്തിയുടെ നിലപാട് മാത്രമാണ്. ഇടത്പക്ഷം എന്ന് പറയുന്ന ഒരു ഫോഴ്സിനെയും നിരീക്ഷിക്കും. വലത്പക്ഷത്തെയും നിരീക്ഷിക്കും’ എന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...