Malayalam
എന്നെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ ആകണമെന്ന് തോന്നിയാല്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം പോകും, വിനീതിനൊപ്പം പോകില്ല; കാരണം പറഞ്ഞ് അജു വര്‍ഗീസ്
എന്നെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ ആകണമെന്ന് തോന്നിയാല്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം പോകും, വിനീതിനൊപ്പം പോകില്ല; കാരണം പറഞ്ഞ് അജു വര്‍ഗീസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ എന്നെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ ആകണമെന്ന് തോന്നിയാല്‍ ധ്യാന്‍ ശ്രീനിവാസിനെ തിരഞ്ഞെടുക്കുമെന്ന് പറയുകയാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസനൊപ്പം പോയാല്‍ ഭയങ്കരമായി പണിയെടുക്കേണ്ടി വരും എന്നാണ് അജു പറയുന്നത്.
ധ്യാനും വിനീതും തന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുക ധ്യാനുമായാണെന്ന് അജു പറയുന്നു. സ്പൊണ്ടേനിയസ് ഹ്യൂമറിന്റെ കാര്യം നോക്കുകയാണെങ്കില്‍ അവിടെ ധ്യാന്‍ തന്നെയാണ് മുന്നില്‍. ധ്യാന്‍ തിരക്കഥ മുഴുവന്‍ തയ്യാറാക്കി കഴിഞ്ഞാലും സ്പോട്ടില്‍ എന്തെങ്കിലും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞാല്‍ ഡയലോഗൊക്കെ ചെറുതായി മാറ്റും.
എന്നാല്‍ വിനീത് എഴുതി വച്ചിരിക്കുന്നതില്‍ നിന്ന് ഒരക്ഷരം മാറ്റാറില്ല. അദ്ദേഹത്തിന്റെ ഒരു പ്രീ പ്ലാനിംഗ് വേറെയാണ്. വിനീത് ഒരുമിച്ച് പഠിച്ചതാണ്. അന്ന് കുഴപ്പമില്ലായിരുന്നു. എന്നാല്‍ സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതോടെ അദ്ദേഹം നമ്മുടെ മനസില്‍ ഒരു ഗുരുസ്ഥാനീയന്‍ കൂടിയായി എന്ന് ഒരു അഭിമുഖത്തില്‍ താരം പറയുന്നു.
അതിനാല്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് പറയാന്‍ പറ്റില്ല. എന്നാലും ചില ദിവസം താന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകും. പിന്നെ പുള്ളി പിറ്റേ ദിവസം നമ്മളെ ഉപദേശിക്കാന്‍ തുടങ്ങും. താന്‍ പറയും പുള്ളി ഉപദേശിക്കും. പിന്നെയും താന്‍ പറയും പുള്ളി ഉപദേശിക്കും. ഇത് തുടര്‍ന്നതോടെ താന്‍ പറച്ചില് നിര്‍ത്തിയെന്ന് അജു പറയുന്നു.
