Connect with us

ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു; എല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍

Malayalam

ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു; എല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍

ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു; എല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇനി ഒരു മാസത്തെ കൂടി ഷൂട്ടിംങ്ങ് ബാക്കിയുണ്ട് എന്നു പറയുകയാണ് വിനയന്‍. കോവിഡ് പ്രതിസന്ധി തുടരവെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങിയിരിക്കുകയാണ്.

പഴയ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷം നടത്തിയ ചിത്രീകരണത്തില്‍ എത്രത്തോളം വിജയിക്കാനായെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അത് പ്രേക്ഷകര്‍ സംത്രിപ്തിയോടെ കാണുമെന്ന പ്രതീക്ഷയുമുണ്ടെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

‘പത്തൊമ്പതാം നൂറ്റാണ്ട്’

‘അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം…’ എന്നാണ് വിനയന്‍ കുറിച്ചത്.

ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top