Malayalam
‘തനിക്ക് ഐസിസ് ഭീകര ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കുന്നു’, കോട്ടയത്തുള്ള ദമ്പതിമാര്‍ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ഐഷ സുല്‍ത്താന
‘തനിക്ക് ഐസിസ് ഭീകര ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കുന്നു’, കോട്ടയത്തുള്ള ദമ്പതിമാര്‍ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ഐഷ സുല്‍ത്താന
ലക്ഷദ്വീപ് വിഷയത്തിന് പിന്നാലെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായ താരമാണ് സംവിധായക ഐഷ സുല്‍ത്താന. ഇപ്പോഴിതാ തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് ഭീഷണിയെന്ന പ്രചാരണം നിയമപരമായി നേരിടാനൊരുങ്ങിയിരിക്കുകയാണ് ഐഷ സുല്‍ത്താന.
തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കോട്ടയത്തുള്ള കുടുംബത്തിന് ഐസിസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. കൊച്ചി പൊലീസ് കമ്മിഷണറിനാണ് ഐഷ പരാതി നല്‍കുന്നത്.
‘എനിക്കെതിരേ കോട്ടയത്തുള്ള ദമ്പതിമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടുപിന്നാലെ അവര്‍ക്കെതിരേ വിവിധ രാജ്യങ്ങളില്‍ നിന്നും നെറ്റ്കോളുകള്‍ വഴി ഐസിസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നല്കിയ അഭിമുഖത്തിലും ദമ്പതിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇതിലൂടെ എനിക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതിനു പിന്നില്‍ ആരൊക്കേയോ പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതില്‍ അവര്‍ക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൊലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണം’ എന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കി.
തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നതായി സംശിക്കുന്നുവെന്ന് ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലാപ്പ്ടോപ്പില്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ പൊലീസ് നീക്കം നടത്തുമെന്ന ആശങ്ക തനിക്കുണ്ടെന്നും ലാപ്പ്ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് ശേഷം അതേപടി തനിക്ക് തിരിച്ചു വേണമെന്നും ഐഷ പറഞ്ഞിരുന്നു.
