Connect with us

“മമ്മൂട്ടിയായിരുന്നു ആ കഥയിലെ യഥാർത്ഥ വില്ലൻ”; മോഹൻലാലിന് ശേഷം മമ്മൂട്ടിയ്ക്കും കിട്ടി എട്ടിന്റെ പണി ; റിമയുടെ പോസ്റ്റിനെ കരിമീൻ പോലെ പൊള്ളിക്കാൻ ആരാധകർ !

Malayalam

“മമ്മൂട്ടിയായിരുന്നു ആ കഥയിലെ യഥാർത്ഥ വില്ലൻ”; മോഹൻലാലിന് ശേഷം മമ്മൂട്ടിയ്ക്കും കിട്ടി എട്ടിന്റെ പണി ; റിമയുടെ പോസ്റ്റിനെ കരിമീൻ പോലെ പൊള്ളിക്കാൻ ആരാധകർ !

“മമ്മൂട്ടിയായിരുന്നു ആ കഥയിലെ യഥാർത്ഥ വില്ലൻ”; മോഹൻലാലിന് ശേഷം മമ്മൂട്ടിയ്ക്കും കിട്ടി എട്ടിന്റെ പണി ; റിമയുടെ പോസ്റ്റിനെ കരിമീൻ പോലെ പൊള്ളിക്കാൻ ആരാധകർ !

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പഴയ സിനിമകൾ മിക്കതും ഗൃഹാതുരത്വം നിറഞ്ഞതാണ്. അതിൽ തന്നെ മമ്മൂട്ടി ചെയ്ത സിനിമകളിൽ പ്രേക്ഷകരുടെ മനസിനോട് ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മേലേടത്ത് രാഘവൻനായർ. കുടുംബത്തിനുവേണ്ടി ജീവിക്കുന്ന മേലേടത്ത് രാഘവൻ നായരെ ഇന്നോർക്കുമ്പോഴും മലയാളികളുടെ ഉള്ളിൽ നോവാണ്.

കൊച്ചിൻ ഫനീഫ സംവിധാനം നിർവഹിച്ച വാൽസല്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത് . ഈ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തെ ഉടച്ചുവാർത്തുകൊണ്ടുള്ള ചില നിരൂപണങ്ങളാണ് വൈറലായി മാറിയിരിക്കുന്നത് . 1993ൽ പുറത്തിറങ്ങിയ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നായകനായും സിദ്ദിഖിന്റെ ഭാര്യയായി എത്തുന്ന കഥാപാത്രം വില്ലത്തിയായി തോന്നിയെങ്കിൽ 2021ൽ ഇത് തിരിച്ചാകും സംഭവിക്കുക എന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

കുടുംബത്തിലെ സ്ത്രീകളുടെ റോളിനെ പൊളിച്ചെഴുതുന്ന സിനിമകളും ചർച്ചകളും സജീവമായതോടെയാണ് വാത്സല്യത്തിന്റെ പ്രമേയവും പുനർവായനയ്ക്ക് വിധേയമായത്. സിനിമയിൽ സിദ്ധിഖിന്റെ ഭാര്യ ശോഭയുടെ കഥാപാത്രമായി ഇളവരശിയാണ് എത്തിയത്. ചിത്രത്തിലെ വില്ലത്തിയാണ് ഈ കഥാപാത്രം. ഇന്ന് വിലയിരുത്തുമ്പോൾ ശക്തമായ നിലപാടുള്ള സ്ത്രീയാണ് ശോഭ. ഇക്കാലത്താണ് വാത്സല്യം റിലീസ് ചെയ്തിരുന്നെങ്കിൽ മമ്മൂട്ടി വില്ലനും ശോഭ നായികയുമാകുമെന്നാണ് പറയുന്നത്.

ചിത്രത്തിന്റെ ഒരു രംഗം ഓർമ്മപ്പെടുത്തി ഒരു വായന നടത്താം .ഭർത്താവിന്റെ അനിയന്റെ ഭാര്യയായ ശോഭയെ ഉപദേശിക്കുന്ന മാലതി ഏട്ടത്തി .ഗീതയാണ് ഏട്ടത്തിയായി സിനിമയിൽ എത്തുന്നത്. മാലതി ഏടത്തിയുടെ ഉപദേശം നമുക്കൊന്ന് കേട്ടുനോക്കാം..നമ്മള് വന്ന് കേറിയ പെണ്ണുങ്ങളാ.. നമ്മള് വേണം എവിടെയും താഴ്ന്നു കൊടുക്കാൻ.. എന്നാലേ കുടുംബത്തിൽ സമാധാനം ഉണ്ടാകു..

ഇതിനു മറുപടിയായി ഞാൻ ഈ കുടുംബത്തിൽ സമാധാനകേട് ഉണ്ടാകാൻ വന്നതല്ല എന്ന് ശോഭ പറയുന്നു. ഇത് കേട്ടയുടൻ മാലതിയേട്ടത്തിയുടെ ന്യായീകരണം ഇങ്ങനെ… അങ്ങനെ ഞാൻ പറഞ്ഞില്യാലോ..എന്റെ വീട്ടില് ഞാൻ ഭയങ്കര ദേഷ്യകാരി ആയിരുന്നു.. ദേഷ്യം വന്നാൽ കണ്ണ് കാണില്യ കയ്യിൽകിട്ടുന്നത് എന്തും എടുത്ത് ഏറിയും.. ഇവിടെവന്ന് ആ സ്വഭാവം എടുത്താൽ ഇടിച്ച് എല്ലോടിക്കും.. അതോണ്ട് മാറി.. പെണ്ണുങ്ങള് അങ്ങനെയാ.. സ്വന്തം വീട്ടിൽ ഒരു സ്വഭാവം കെട്ടി കൊണ്ട് വരുന്ന വീട്ടിൽ ഒരു സ്വഭാവം.. അപ്പോൾ രാഘവൻ നായരുടെ അടി പേടിച്ചാണ് കുലസ്ത്രീയായതെന്നത് വാസ്തവം.

ഉടനെ ശോഭ എനിക്ക് അങ്ങനെയൊന്നും മാറാൻ പറ്റില്ല എന്ന് പറയുന്നു. ഇത്തരം ചീത്ത സ്വഭാവങ്ങൾ ഒന്നുമില്ല എനിക്ക്.. ഇത്തിരി വൃത്തിയിലും അന്തസിലും വളർന്നു.. അത് ചീത്തയാണോ എന്നും ശോഭ ചോദിക്കുന്നുണ്ട്. ഉടനെ, എന്നല്ല ഏടത്തി പറഞ്ഞത് ഞാനെന്റെ അനിയത്തിയോട് പറയണപോലെ പറഞ്ഞതാ പറഞ്ഞു തരേണ്ട കടമയുണ്ടല്ലോ എന്നായി മാലതി ഏടത്തി.

ഇവിടെ വന്ന അന്ന് മുതൽ തുടങ്ങിയ ചട്ടം പഠിപ്പിക്കലാ… പണ്ട് സ്കൂളിന് എസ്‌കേർഷന് പോയപ്പോൾ കണ്ടിട്ടുണ്ട് കാട്ടാനയെ ചട്ടം പഠിപ്പിക്കുന്നത് ഇവിടെ അതിനേക്കാൾ ഭയങ്കരാ എന്ന് നീരസത്തോടെ ശോഭ പറഞ്ഞപ്പോൾ സിനിമയിൽ ശോഭ വില്ലത്തിയായി. ഭക്ഷണം കഴിക്കുമ്പോൾ വന്ന് കേറി വിയർപ്പു തുടക്കുക.. ഭാര്യയെ ഇടിച്ച് എല്ലൊടിക്കുക.. ഇത്തരത്തിലുള്ള രാഘവൻ നായർ സിനിമയിൽ നായകനും.

മൂവി സ്ട്രീറ്റിലെ പിള്ളേർ തിരികൊളുത്തിയ ഈ ട്രോൾ നടിയും നിർമാതാവുമായ റിമ കല്ലിങ്കൽ ഏറ്റുപിടിച്ചതോടെ ചർച്ച ഒന്നുകൂടി കൊഴുത്തു. കാലം മാറിക്കൊണ്ടിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് റിമ ട്രോൾ പങ്കുവെച്ചത്. ഇതിനു പിന്നാലെ റിമയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്റ് ബോക്സിലെത്തി. വാത്സല്യത്തിലെ കഥാപാത്രങ്ങളെ ന്യായീകരിക്കുകയും അതിന്റെ പശ്ചാത്തലത്തെ വിശദമാക്കുകയും ചെയ്യുന്ന തരത്തിലാണ് പല കമന്റുകളും. മമ്മൂട്ടിയുടെ കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ചതിന് പലരും ചോദ്യം ചെയ്തു.

ചേട്ടനെയും അനിയനെയും തമ്മിൽ തെറ്റിക്കുന്ന കഥാപാത്രമാണോ ഇപ്പോൾ നായികയാവുന്നത് എന്നാണ് ചില കമന്റുകൾ. റിമ അഭിനയിച്ച ഹാപ്പി ഹസ്ബന്റ്സിലെ കഥാപാത്രത്തെ ചൂണ്ടിക്കാണിച്ചും ചിലർ വിമർശനം ഉന്നയിച്ചു. ഏതായാലും ട്രോൾ പോസ്റ്റിന് താഴെ വാൽസല്യത്തോടും അല്ലാതെയും ചർച്ച സജീവമാണ്. അന്നത്തെ സമൂഹത്തിലെ രീതിക്കനുസരിച്ചാണ് അന്ന് സിനിമകൾ ഉണ്ടായിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവിടുത്തെ മേലേടത്ത് രാഘവൻ നായരെയും വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്നുകയറിവരുമ്പോൾ കെട്യോളെ കാല് മടക്കി ചുമ്മാ തൊഴിക്കുന്ന നരസിംഹത്തിലെ മോഹൻലാലിന്റെ ഇന്ദുചൂഡനെയും അന്നത്തെ പ്രേക്ഷകർ കൈയ്യടിക്കും.

ഈ അഭിനയ സിംഹങ്ങളുടെ അഭിനയത്തിന് മുന്നിൽ ഇന്നത്തെ ആരാധാകർ കൈയടിച്ചാലും അതിശയമില്ല. എന്നാൽ ഇന്നത്തെ സമൂഹത്തിനനുസരിച്ച് കഥ എഴുതുമ്പോൾ സാറയെ പോലെയുള്ള പെൺകുട്ടികളെ കാണാം. അന്ന് ആ പുരുഷ കേസരികൾക്ക് കൊടുത്ത കൈയ്യടി ഇന്നീ പെൺപുലികൾക്കും കൊടുത്താൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു. അതായത് കാലത്തിനനുസരിച്ച് പൊളിച്ചെഴുതുകൾ അനിവാര്യമാണെന്ന് സാരം.

about rima kallinkal

More in Malayalam

Trending

Recent

To Top