Malayalam
സൂപ്പര്‍ഹിറ്റ് ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായി അഹാന കൃഷ്ണ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സൂപ്പര്‍ഹിറ്റ് ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായി അഹാന കൃഷ്ണ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കൃതി സാനോണ്‍ നായികയായ മിമി എന്ന ചിത്രത്തിലെ പരമ സുന്ദരി എന്ന ഗാനത്തിന് ചുവട് വെച്ച് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.
താരം തന്നെയാണ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. നിരവധി പേര് അഹാനയുടെ നൃത്തത്തെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ലക്ഷ്മണ് ഉട്ടേക്കറാണ് മിമിയുടെ സംവിധായകന്. റഹ്മാന് സംഗീതം നല്കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. പ
രമ സുന്ദരി എന്ന ഗാനം ചിത്രത്തില്‍ കൃതി സനോണിന്റെ ഇന്‍ട്രോ സോങ്ങാണ്. പരമ സുന്ദരി പോലെ തന്നെ ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കും നല്ല പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.
ചിത്രം നെറ്റ്ഫ്ലിക്സില്‍ ജൂലൈ 30നാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതോടെ നേരത്തെ റിലീസ് ചെയ്യുകയായിരുന്നു. മിമിക്ക് മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.
ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.
