Malayalam
പ്രണയ വിവാഹമോ അറേഞ്ചേഡ് മാര്യേജോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി അദിതി രവി
പ്രണയ വിവാഹമോ അറേഞ്ചേഡ് മാര്യേജോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി അദിതി രവി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. അഭിനേത്രി മാത്രമല്ല, നല്ലൊരു മോഡലും കൂടിയാണ് അദിതി. ആന്ഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹതാരമായിട്ടാണ് അദിതി ബിഗ് സ്ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് നായികയായും മറ്റ് കഥാപാത്രങ്ങളിലൂടെയും തിളങ്ങി നില്‍ക്കുകയാണ് താരം. ഇതിനിടെ തമിഴിലും അദിതി അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി രംഗത്ത് എത്തിയിരിക്കുകയാണ് അദിതി രവി.
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദിതി രവി. പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്ഡ് എന്നായിരുന്നു നടി നല്കിയ ഉത്തരം. അദിതിയെ കുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും അവഗണിക്കും എന്നായിരുന്നു മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ക്ക് വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി.
വിജയ്യെ കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാന്യന് എന്നും മറുപടി പറഞ്ഞു. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണി എന്നായിരുന്നു അദിതിയുടെ മറുപടി. സിനിമ കൂടാതെ മ്യൂസിക് ആല്‍ബങ്ങളിലും ഷോര്‍ട് ഫിലിമുകളിലും അദിതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
