Connect with us

സത്യമായിട്ടും അത് ഞാൻ തന്നെയാണ് മൊതലാളി…; ജുവല്‍ മേരിയുടെ പുത്തൻ തുടക്കം ; വിശ്വസിക്കാനാവാതെ ആരാധകർ !

Malayalam

സത്യമായിട്ടും അത് ഞാൻ തന്നെയാണ് മൊതലാളി…; ജുവല്‍ മേരിയുടെ പുത്തൻ തുടക്കം ; വിശ്വസിക്കാനാവാതെ ആരാധകർ !

സത്യമായിട്ടും അത് ഞാൻ തന്നെയാണ് മൊതലാളി…; ജുവല്‍ മേരിയുടെ പുത്തൻ തുടക്കം ; വിശ്വസിക്കാനാവാതെ ആരാധകർ !

അവതാരകയും അഭിനേത്രിയുമായി മലയാളികൾക്കിടയിൽ താരമാണ് ജുവല്‍ മേരി. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് ഈ അവതാരക കുടുംബ പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തെ തേടി സംവിധായകരെത്തിയത്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പത്തേമാരിയില്‍ നായികയായി ജുവൽ അഭിനയത്തിലെ മികവും കാഴ്ചവെച്ചു . നളിനി എന്ന കഥാപാത്രത്തെയായിരുന്നു ജുവൽ അവതരിപ്പിച്ചത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു ജുവല്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

ഇപ്പോൾ ആരാധകർക്കായി മറ്റൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ജുവൽ. അപ്രതീക്ഷിതമായി വന്ന് ആരാധകർക്കു വൻ സർപ്രൈസ് തന്നെയാണ് നൽകിയിരിക്കുന്നത് . മലയാളികൾ ഇന്നും മൂളിപ്പാടി നടക്കുന്ന ‘എൻജോയ് എൻജാമി’ എന്ന ഹിറ്റ് ഗാനത്തിനു കവർ പതിപ്പൊരുക്കിയാണ് ജുവൽ ആരാധകരെ അമ്പരപ്പിച്ചത്. മികച്ച ആലാപനത്തിലൂടെ ചുരുങ്ങിയ സമയത്തിനകം ആസ്വാദകരെ കയ്യിലെടുക്കാൻ ജുവലിനു സാധിച്ചു . മറ്റെല്ലാ മേഖലയിലും തിളങ്ങി നിന്നെങ്കിലും ഇത്ര മനോഹരമായി പാടുമെന്നത് പലർക്കും പുതിയ അറിവാണ്.

യൂട്യൂബ് ചാനലിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് കവർ പതിപ്പൊരുക്കിയത്. തന്റെ ആദ്യ കവർ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്നേഹം അറിയിക്കുന്നു എന്നും പാട്ട് പങ്കുവച്ച് ജുവൽ കുറിച്ചു.

‘കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു’ എന്നും ജുവൽ കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനകം ജുവലിന്റെ പാട്ട് വിഡിയോ വൈറലായി. ഗായിക ജുവൽ ആണെന്നറിഞ്ഞപ്പോൾ പലരും അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. സംഗീതസംവിധായകൻ കൈലാസ് മേനോൻ ഉൾപ്പടെയുളള പ്രമുഖർ താരത്തെ പ്രശംസിച്ചു കമന്റുകളിട്ടു. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ജുവലിന്റെ സഹഗായകൻ.

എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ പാട്ട് പാടിയത് ആരാണെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. എന്നാലും ഇവളിതെങ്ങനെ എന്ന തരത്തിലുളള പല കമന്റുകളും എത്തി. ഞാൻ തന്നെയാണു മൊതലാളി’ എന്നാണ് പ്രതികരണങ്ങൾക്കു നന്ദി പറഞ്ഞ് ജുവൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകര്‍ക്കരികിൽ എത്തിയത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയായ അവതാരകയാണ് ജുവൽ മേരി. സലിം അഹമ്മദിന്റെ പത്തേമാരിയിലൂടെ സിനിമയിൽ ചുവടു വച്ചു. അഭിനയരംഗത്ത് ഏറെ സജീവമാണ് ജുവൽ.

ജോണ്‍ സക്കറിയയാണ് താരത്തിന്റെ ഭര്‍ത്താവ്. ഭാര്യയുടെ കലാ ജീവിതത്തിന് ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. പത്തേമാരിക്ക് പിന്നാലെയായി ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലും ജുവല്‍ മേരി അഭിനയിച്ചിരുന്നു.

ഒരു അഭിമുഖത്തിൽ താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ജുവലിന്റെ ജീവിത പങ്കാളി ജെന്‍സണാണ് . ജെൻസണെ കുറിച്ച് ജുവൽ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. ഞാനൊരു സാധാരണ ഭാര്യയാണ്.

ഞങ്ങള്‍ രണ്ടു പേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം മനസിലാകും. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ജെന്‍സന്‍. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാള്‍. എല്ലാവര്‍ക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെന്‍സന്‍ ഉപദേശിക്കാറുമുണ്ട്.

പുറമേ കാണുമ്പോള്‍ ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി.

ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാന്‍ എന്നിലെ സ്ത്രീയെ തിരിച്ചറിയാന്‍ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാല്‍ ഇന്ന് കിട്ടുന്നതില്‍ ആഹ്ലാദിക്കാന്‍ പഠിച്ചു. എന്നായിരുന്നു ജുവൽ പറഞ്ഞത്.

about jewel mary

Continue Reading
You may also like...

More in Malayalam

Trending

Recent

To Top