Connect with us

‘ആ ദിവസം തനിക്ക് പരോള്‍ പോലെയാണ്, എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു’, മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി രണ്ടാം വിവാഹം കഴിഞ്ഞ നടി ശ്രീലയയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ!

Malayalam

‘ആ ദിവസം തനിക്ക് പരോള്‍ പോലെയാണ്, എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു’, മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി രണ്ടാം വിവാഹം കഴിഞ്ഞ നടി ശ്രീലയയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ!

‘ആ ദിവസം തനിക്ക് പരോള്‍ പോലെയാണ്, എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു’, മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി രണ്ടാം വിവാഹം കഴിഞ്ഞ നടി ശ്രീലയയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ!

വളരെ കുറച്ച് പരമ്പരകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. ഭാഗ്യദേവത എന്ന സീരിയലിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. മൂന്നുമണി എന്ന സീരിയലില്‍ കുട്ടിമണി എന്ന കഥാപത്രമായിരുന്നു ശ്രീലയയ്ക്ക് ആരാധകരെ നേടി കൊടുത്തത്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത മുഖമാണ് കുട്ടിമണി എന്ന കഥാപാത്രം.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ശ്രീലയയും റോബിനും തമ്മിലുള്ള വിവാഹം നടന്നത്. നേരത്തെ വിവാഹിതയായിരുന്ന നടിയുടെ രണ്ടാം വിവാഹമായിരുന്നിത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീലയ.

ഭര്‍ത്താവിനൊപ്പം ഇവിടെ സുഖമായി ഇരിക്കുകയാണ്. റോബിന്‍ ഇവിടെ ജനിച്ചു വളര്‍ന്ന ആളായത് കൊണ്ടു തന്നെ കൂട്ടുകാര്‍ എല്ലാം ഇവിടെയാണ്. പിന്നെ എന്റെ കസിന്‍സും ഇവിടെയുണ്ട്. വീക്കെന്‍ഡുകളില്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് അടിച്ചു പൊളിക്കുന്നത്. വീക്കെന്‍ഡ് ആകാന്‍ നോക്കിയിരിക്കും. റോബിന് വെള്ളിയും ശനിയും അവധി ആയത് കൊണ്ട് വ്യാഴാഴ്ച മുതല്‍ തിരക്ക് ആയിരിക്കും.

വീക്കെന്‍ഡിലെ ആഘോഷം എന്റെ പരോള്‍ ആണെന്ന് ഞാന്‍ പറയാറുണ്ട്. ലോക്ക്ഡൗണ്‍ ഇവിടെയും ഉണ്ട്. എന്നാല്‍ നാട്ടിലെ പോലെ ഇവിടെ എല്ലാവരും ലോക്ക് ആയി ഇരിക്കുകയൊന്നും അല്ല. ഷോപ്പിംഗ് മാളൊക്കെ ക്ളോസ്ഡ് ആണ്. ഇവിടെ വാക്‌സിന്‍ മസ്റ്റ് ആണ്. പാസ്പോര്‍ട്ട് ഒക്കെ പോലെ തന്നെ വാക്‌സിന്‍ എടുത്തതിന്റെ കാര്‍ഡ് ഒക്കെ കാണിച്ചാല്‍ മാത്രമാണ് ഒരു ഷോപ്പിലായാലും എന്‍ട്രി കിട്ടുക. അതിനാല്‍ കൊവിഡ് കേസും കുറവാണ്.

ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം പുള്ളിക്ക് വലിയ ഇഷ്ടമാണ്. അത് നന്നായി ഇത് നന്നായി എന്നൊക്കെ പേരെടുത്തു പറയും. പക്ഷെ എനിക്ക് സ്വയം കുക്ക് ചെയ്തു കഴിയുമ്പോള്‍ ഇഷ്ടമാകില്ല. പിന്നെ വിശപ്പിനു വേണ്ടി കഴിക്കാം എന്ന് മാത്രം. എത്രയായാലും അമ്മമാര്‍ ഉണ്ടാക്കി തരുന്നത് മിസ് ചെയ്യും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ, അതുകൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

ഇപ്പോള്‍ ശരിക്കും നാട് മിസ് ചെയ്യുന്നുണ്ട്. നാടും വീടും വീട്ടുകാരും എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. ദിവസവും വീഡിയോകോള്‍ ചെയ്യാറുണ്ട് എങ്കില്‍ തന്നെയും ഒരുപാട് മിസ് ആകുന്നുണ്ട്. നാട്ടിലെ ഓരോ കാര്യങ്ങള്‍ മിസ് ആകുന്നു. ചക്ക സീസണ്‍ ആയപ്പോള്‍ അതൊക്കെ ഒരുപാട് മിസ് ചെയ്തു. ഇവിടെ എല്ലാം കിട്ടും എങ്കില്‍ തന്നെയും അമ്മയൊക്കെ ഉണ്ടാക്കി തരുന്നതിന്റെ ആ ടേസ്റ്റ് നമുക്ക് കിട്ടില്ലല്ലോ. എല്ലാം നമ്മള്‍ തന്നെയാണ് കുക്ക് ചെയ്യുന്നത്. ഇത് വരെയും കുക്ക് ചെയ്തത് ഒന്നും ഫ്ലോപ്പ് ആയിട്ടില്ല.

ഇവിടെ വളരെ ഫാസ്റ്റ് ലൈഫാണ്. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നു. വൈകിട്ട് വരുന്നു. അങ്ങനെ ഒരുപാട് തിരക്കുകളില്‍ ആണ്. നാടിനെക്കാളും കൂടുതല്‍ മലയാളികള്‍ ഇവിടെ ആണെന്ന് തോന്നിപോകും. ഞാന്‍ ഇവിടെ വന്ന ശേഷം അറബികളെക്കാളും കൂടുതല്‍ കണ്ടത് മലയാളികളെയും ഇന്ത്യക്കാരെയുമാണ്. ഒരുപാട് കമ്പനികളില്‍ ടോപ് ലെവലില്‍ ഉള്ളതൊക്കെ മലയാളികള്‍ ആണ്. അതില്‍ നമുക്ക് അഭിമാനിക്കാമെന്നും ശ്രീലയ പറയുന്നു.

അതേസമയം ശ്രീലയയുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു. താരം വിവാഹമോചിതയായതിനെക്കുറിച്ച് അറിഞ്ഞതേയില്ലെന്നായിരുന്നു ചില ആരാധകര്‍ പറഞ്ഞത്. ജയകൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ചിലങ്ക, മോനിഷ. മീനാക്ഷി തുടങ്ങിയവരെല്ലാം ശ്രീലയെ കാണാനായെത്തിയിരുന്നു. ലയക്കുട്ടി എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു താരങ്ങളെല്ലാം ചടങ്ങിനായെത്തിയത്. അഭിനയ രംഗത്തേക്ക് ലിസി ജോസിനേയും ശ്രുതി ലക്ഷ്മിയേയും പിന്തുടര്‍ന്നാണ് ശ്രീലയയും അഭിനയ രംഗത്തേക്കെത്തിയത്. മഴവില്‍ സംപ്രേഷണം ചെയ്തിരുന്ന പ്രിയപ്പെട്ടവളിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

അവന്തിക മോഹന് പകരമായാണ് താരം ഈ സീരിയലിലേക്ക് എത്തിയത്. ലോക് ഡൗണായതോടെ കേരളത്തിലേക്ക് എത്താന്‍ പറ്റാതെ വന്നപ്പോഴായിരുന്നു അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. വിവാഹ വീഡിയോ ശ്രീലയയുടെ വിവാഹവാര്‍ത്ത വൈറലായി മാറിയതോടെയായിരുന്നു ഡിവോഴ്സിനെക്കുറിച്ചും പ്രേക്ഷകര്‍ ചോദിച്ചത്. നിരവധി പേരാണ് വീഡിയോക്ക് കീഴില്‍ കമന്റുകളുമായെത്തിയത്.

വിവാഹമോചനം കഴിഞ്ഞോ, എന്നായിരുന്നു, അതേക്കുറിച്ച് അറിഞ്ഞതേയില്ലല്ലോയെന്നായിരുന്നു ചിലരുടെ ചോദ്യം. രണ്ടാമതും വിവാഹിതയായി എന്ന് കേട്ടതോടെ അതെന്തിലാണ് ഹൈലൈറ്റ് ചെയ്ത് പറയുന്നതെന്നായിരുന്നു വേറെ ചിലരുടെ ചോദ്യം. നഴ്സിങ്ങ് മേഖലയില്‍ നിന്നുമെത്തി അഭിനേത്രിയായി മാറുകയായിരുന്നു ശ്രീലയ. തനിക്ക് പറ്റിയ മേഖലയല്ല അതെന്ന് മനസ്സിലായതിന് ശേഷമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. അസുഖബാധിതരേയും അവരുടെ വേദനകളുമൊന്നും കണ്ടുനില്‍ക്കാനുള്ള മനക്കരുത്ത് തനിക്കില്ലായിരുന്നു. അതിനാലാണ് നഴ്സിങ്ങ് മേഖലയില്‍ നിന്നും മാറിയതെന്നും താരം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top