Malayalam
‘അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു’; ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല, വിശ്വാസം വന്ന സംഭവങ്ങളെ കുറിച്ച് ലെന
‘അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു’; ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല, വിശ്വാസം വന്ന സംഭവങ്ങളെ കുറിച്ച് ലെന
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലെന. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകാന്‍ ലെനയ്ക്കായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തനിക്ക് ജ്യോത്സ്യത്തില്‍ വിശ്വാസം വന്ന കഥ പറയുകയാണ് നടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി രസകരമായ സംഭവം പറഞ്ഞത്. ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. തന്റെ ഒരു സുഹൃത്തുണ്ട്. എല്ലാ സിനിമകര്‍ക്കും പരിചയമുണ്ട്. എല്ലാവര്ക്കും അദ്ദേഹം സൗജന്യമായി ജ്യോതിഷപരമായ ഉപദേശങ്ങള്‍ നല്‍കാറുണ്ട്.
ട്രാഫിക് എന്ന സിനിമയുടെ ചിത്രീകരികുന സമയത്ത് തന്നെ അദ്ദേഹം വിളിച്ചു ഏഴര ശനി കഴിയുകയാണെന്നും ഇനി എന്ത് ചെയ്താലും ഗുണകരമായിരിക്കും എന്നും പറഞ്ഞു. ട്രാഫിക് റിലീസിന് ശേഷമാണ് തനിക്ക് അതിന്റെ അര്‍ഥം മനസ്സിലായതെന്നും പൊതുവെ താന്‍ ചെയ്തിട്ടുള്ളതില്‍ തന്നെ ചെറിയ കഥാപാത്രമാണ് ട്രാഫിക്കിലേത്. അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു എന്നും ലെന പറഞ്ഞു.
2011ല്‍ രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ നടിയുടെ അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് സ്പിരിറ്റ്, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യന്, എന്ന് നിന്റെ മൊയ്ദീന് തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാനും നടിയ്ക്ക് കഴിഞ്ഞു. 2013ല്‍ സംസ്ഥാന പുരസ്കാരവും ലെന സ്വന്തമാക്കി. സാജന് ബേക്കറി, ബ്ലാക്ക് കോഫീ ഏന്നീ ചിത്രങ്ങളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
