Connect with us

‘പൃഥ്വിരാജിനെ’ വിടാതെ കര്‍ണ്ണി സേന; പേരു മാറ്റത്തിനു പിന്നാലെ പുതിയ ആവശ്യങ്ങളുന്നയിച്ച് സേന

Malayalam

‘പൃഥ്വിരാജിനെ’ വിടാതെ കര്‍ണ്ണി സേന; പേരു മാറ്റത്തിനു പിന്നാലെ പുതിയ ആവശ്യങ്ങളുന്നയിച്ച് സേന

‘പൃഥ്വിരാജിനെ’ വിടാതെ കര്‍ണ്ണി സേന; പേരു മാറ്റത്തിനു പിന്നാലെ പുതിയ ആവശ്യങ്ങളുന്നയിച്ച് സേന

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പൃഥ്വിരാജിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നാണ് സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റത്തിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥ കര്‍ണ്ണി സേനയെ കാണിക്കണമെന്നാണ് ഇപ്പോള്‍ കര്‍ണ്ണി സേന ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്ന് നേരത്തെ തന്നെ അവര്‍ ആവശ്യമുന്നയിച്ചിരുന്നു.

ഈ പറഞ്ഞ കാര്യങ്ങളൊന്നും അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കര്‍ണ്ണി സേന ഭീക്ഷണിപ്പെടുത്തുകയുണ്ടായി. സഞ്‌ജൈ ലീല ബന്‍സാലിയുടെ പദ്മാവതിനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനാല്‍ സംവിധായകര്‍ ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും സേന അറിയിച്ചിരുന്നു.

2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. തന്റെ ആദ്യ ചരിത്ര സിനിമയാണ് ഇത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന സിനിമയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്. സംയുക്ത എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷി ചെയ്യുന്നത്. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.

More in Malayalam

Trending

Recent

To Top