News
നടന് സൂരിയുടെ ചേട്ടന്റെ മകളുടെ വിവാഹ ആഭരണങ്ങള്‍ മോഷണം പോയി!, സംഭവം കല്യാണ ദിവസം, ആദ്യം പരാതി നല്കാന് തയ്യാറായില്ലെങ്കിലും പരാതി നല്കി കുടുംബം
നടന് സൂരിയുടെ ചേട്ടന്റെ മകളുടെ വിവാഹ ആഭരണങ്ങള്‍ മോഷണം പോയി!, സംഭവം കല്യാണ ദിവസം, ആദ്യം പരാതി നല്കാന് തയ്യാറായില്ലെങ്കിലും പരാതി നല്കി കുടുംബം
തമിഴ് സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സൂരി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി ഇന്ന് നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. അമ്മയും പെങ്ങമ്മാരും ഒക്കെ ജീവിത്തതില്‍ എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് സൂരി പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സൂരിയുടെ ചേട്ടന് മുത്തുരാമലിംഗത്തിന്റെ മകളുടെ വിവാഹം.
വിജയ് സേതുപതി, ശിവകാര്ത്തികേയന് അടക്കമുള്ള സെലിബ്രിറ്റികളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെ ഒരു മോഷണ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
കല്യാണ ചടങ്ങുകള്‍ നടക്കുന്നതിനിടെ വധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയി. ഒരു ലക്ഷം രൂപ വരെ വിലമതിയ്ക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ആദ്യം പരാതി നല്കാന് തയ്യാറായില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിനാല്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അവരെ പ്രതിച്ചേര്‍ക്കും വിധം പരാതി നല്‍കേണ്ട എന്നായിരുന്നു ആദ്യം സൂരിയുടെയും കുടുംബത്തിന്റെയും തീരുമാനം. എന്നാല്‍ പിന്നീട് എല്ലാവരും ചര്‍ച്ച ചെയ്ത് പരാതി നല്‍കുന്നത് തന്നെയാണ് ഉചിതം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മധുരൈയിലെ കീരത്തുറൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്.
നിലവില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന ചിത്രത്തിലാണ് സൂരി അഭിനയിച്ചുകണ്ടിരിയ്ക്കുന്നത്. സൂരി നായകമാകുന്ന ഈ ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇത് കൂടാതെ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സൂരി ചിത്രമാണ് ഡോണ്‍.
