Connect with us

കരീനയല്ല, കങ്കണ തന്നെ!; സീതയാകാന്‍ തയ്യാറെടുത്ത് കങ്കണ റണാവത്ത്; രചയിതാവ് എസ്എസ് രാജമൗലിയുടെ പിതാവും ബാഹുബലിയുടെ രചയിതാവുമായ വിജയേന്ദ്ര പ്രസാദ്

News

രാമായണത്തെ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദ ഇന്‍കാര്‍നേഷന്‍’ സിനിമയില്‍ കങ്കണ റണാവത്ത് സീതയാകും എന്ന് വിവരം. പിരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ താന്‍ സീതയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും എസ്എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര്‍ ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘സീത ദ ഇന്‍കാര്‍നേഷന്‍’ സിനിമ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീയാവാന്‍ നടി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇതോടെ കരീനയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു.

എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട് പ്രതികരിച്ചത്.

More in News

Trending