Malayalam
പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാര്‍ഥികള്‍; ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നത്, ഉച്ചത്തില്‍ കൂവാനും ആവശ്യപ്പെട്ട് അമൃതയുടെ അനുജത്തി അഭിരാമി
പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാര്‍ഥികള്‍; ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നത്, ഉച്ചത്തില്‍ കൂവാനും ആവശ്യപ്പെട്ട് അമൃതയുടെ അനുജത്തി അഭിരാമി
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് ഇരുവരും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി.
സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധാരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.
അഭിരാമി അതിഥിയായി പങ്കെടുത്ത ഒരു പരിപാടിയില്‍ നടന്ന ചില സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എറണാകുളം ലോ കോളജ് വിദ്യാര്‍ഥികളുടെ ആരംഭ എന്ന പരിപാടിയില്‍ നടന്ന ചില സംഭവങ്ങളുടെ വീഡിയോ അഭിരാമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
എറണാകുളം ലോ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കിയ ആരംഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അഭിരാമിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കൂവിയപ്പോള്‍ എല്ലാവരും ഒന്നിച്ച് കൂടുതല്‍ ഉച്ചത്തില്‍ കൂവാന്‍ ആവശ്യപ്പെട്ടു. ന്യൂജെന്‍ കൈയ്യടിയായിട്ടാണ് കൂവലുകളെ താന്‍ കാണുന്നതെന്ന് അഭിരാമി പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ മുഖം കാണുമ്പോള്‍ പ്രോത്സാഹിപ്പിച്ച് കൊണ്ട് കൂവന്നതായിട്ടല്ല തോന്നിയതെന്നും ചെറുചിരിയോടെ പ്രസംഗത്തിനിടെ അഭിരാമി പറഞ്ഞു.
അതേസമയം, കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുള്ള അമൃത കുറച്ച് നാളുകള്‍ക്ക് മുമ്പ് സഹോദരി അഭിരാമിക്ക് നേര്‍ന്ന പിറന്നാള്‍ ആശംസകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിലെ എക്കാലത്തെയും വലിയ പിന്തുണ തനിക്ക് ലഭിക്കാറുള്ളത് അഭിരാമിയില്‍ നിന്നാണെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍… ജന്മദിനങ്ങള്‍ ലഭിക്കുമ്പോള്‍ പ്രായം കൂടുന്നതായി നിനക്ക് തോന്നിയേക്കാം. പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞാണ്… ജന്മദിനാശംസകള്‍ പൊന്നാ…’ എന്നാണ് അഭിരാമിക്കായി അമൃത കുറിച്ചിരുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ഥികളായി ഇരുവരും എത്തിയപ്പോള്‍ അഭിരാമിയുടെ പ്രകടനത്തെ ഒരുപാട് ആളുകള്‍ പ്രശംസിച്ചിരുന്നു. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കുന്നതിലും മത്സരങ്ങളില്‍ പ്രകടനം കാഴ്ചവെക്കുന്നതിലും അഭിരാമി മുന്നിലായിരുന്നു. അവാസന ഫൈവില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ഥികളുമായിരുന്നു അമൃതയും അഭിരാമിയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ ബിഗ് ബോസ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കുകയാണ് സംഘാടകര്‍ ചെയ്തത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അമൃതയും ഒപ്പം അഭിരാമിയും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. റാമ്പില്‍ ചുവടുവെയ്ക്കുന്ന അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവരാറുണ്ട്. സ്‌റ്റൈലിഷ് ലുക്കിലുള്ള അഭിരാമിയുടെ ഫാഷന്‍ ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ചേച്ചി അമൃതയുടെ പിറന്നാള്‍ ആശംസ എത്തിയതോടെ അഭിരാമിക്ക് ആരാധകരടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
