Connect with us

എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും, അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു; സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

Malayalam

എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും, അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു; സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും, അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു; സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയ ഇരുവരും ഈ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹശേഷമുള്ള മൃദുലയുടെ പിറന്നാളും സര്‍പ്രൈസുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹ ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി തുടരുകയാണ് താരം. ഇതിനിടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയ നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മൃദുലയുടെ കരിയര്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആരാധകര്‍ തയ്യാറാക്കിയിരുന്നു. അത് കണ്ടതിന് ശേഷം നന്ദി പറഞ്ഞു കൊണ്ടാണ് നടി വന്നത്.

‘ഞാന്‍ ഫീല്‍ഡില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വര്‍ഷമായി. ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

ഇങ്ങനൊരു വീഡിയോ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ അഭിനയിച്ച സമയം മുതലുള്ള എല്ലാ സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നുമൊക്കെയുള്ള ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്ത് എടുത്ത് കറക്ടായി തന്നെ നിങ്ങള്‍ ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് പറയാന്‍ ഒന്നും കിട്ടുന്നില്ല. ഈ വീഡിയോ എങ്കിലും ഇട്ടിട്ടില്ലെങ്കില്‍ അത് കുറഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ടാണ് വന്നത്. എന്റെ ഓരോ ഫാന്‍സ് പേജും നിങ്ങളതില്‍ മെന്‍ഷന്‍ ചെയ്തത് ഞാന്‍ എണ്ണുകയായിരുന്നു.

പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. ഞാന്‍ റിപ്ലേ പോലും കൊടുക്കാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി. എണ്ണി നോക്കിയപ്പോള്‍ ഏകദേശം നാല്‍പ്പത്തിമൂന്നോളം ഫാന്‍സ് പേജുകള്‍ കണ്ടു. അത് കുറവാണോ കൂടുതലാണോ എന്നൊന്നും അറിയില്ല.

എല്ലാവര്‍ക്കും നന്ദി. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ മറുപടി കൊടുക്കാത്തവര്‍ പോലും എനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ എവിടെ പോയാലും താരങ്ങളും അല്ലാത്തവരുമൊക്കെ ഒരുപാട് ഫാന്‍സ് ഫോളോ ഉള്ള ആളാണ് മൃദുല എന്ന് പറയാറുണ്ട്. അങ്ങനെ ഒക്കെ എത്തിച്ചത് നിങ്ങളാണ്. എന്റെ മനസ് നിറഞ്ഞിട്ടാണ് ഞാനിത് പറയുന്നത്. ഇത്രയും കാലം കൂടെ നിന്നതിന് ഒരുപാട് സന്തോഷം. ഇനിയും കൂടെ തന്നെ നില്‍ക്കണം. എന്നും മൃദുല പറയുന്നു.

2015ലാണ് മൃദുല വിജയ് തന്റെ സീരിയല്‍ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.

സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.

ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.

ബന്ധുക്കള്‍ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. യുവയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല അടുത്തിടെ എഴുതിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാന്‍ സ്‌നേഹമെന്ന് വിളിക്കും’ എന്നായിരുന്നു മൃദുല കുറിച്ചത്.

More in Malayalam

Trending

Recent

To Top