Connect with us

പല നടിമാരും തുറന്ന് പറയാത്ത ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി; തന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് കൃത്യമായി പറഞ്ഞ് താരം

Malayalam

പല നടിമാരും തുറന്ന് പറയാത്ത ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി; തന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് കൃത്യമായി പറഞ്ഞ് താരം

പല നടിമാരും തുറന്ന് പറയാത്ത ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി; തന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് കൃത്യമായി പറഞ്ഞ് താരം

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

പോസ്റ്റ് കണ്ട് പലരും ആദ്യം കണക്കുകൂട്ടുന്നത് തന്റെ പ്രായമായിരിയ്ക്കും എന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ റിമി ടോമി ഡേറ്റ് ഓഫ് ബര്‍ത്ത് കൃത്യമായി പറയുകയായിരുന്നു. മഞ്ജു വാര്യര്‍ അടക്കം പലരും പറയാന്‍ മടിച്ച കാര്യമാണ് റിമി ടോമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത് എന്നതാണ് ഹൈലൈറ്റ്. നല്ലൊരു ഗായിക എന്നതിനപ്പുറം, അപാര ഹ്യൂമര്‍സെന്‍സുള്ള ആളാണ് റിമി ടോമി. അതുകൊണ്ട് തന്നെ റിമിയുടെ ചാനല്‍ ഷോകള്‍ കാണാനും പ്രത്യേക തരം ആസ്വാദകരുണ്ട്. എല്ലാവരെയും ചിരിപ്പിയ്ക്കുന്നതിനൊപ്പം സ്വയം പൊട്ടിച്ചരിയ്ക്കുന്ന റിമി ടോമിയുടെ രീതിയും ആസ്വാദനകരമാണ്. ടെലിവിഷന്‍ ഷോകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വളരെ അധികം കോമഡിയാണ് റിമി ടോമി.

രസകരമായ റീല്‍ വീഡിയോകള്‍ പങ്കുവച്ചും, അല്ലെങ്കില്‍ മനോഹരമായ ഫോട്ടോയ്ക്ക് രസകരമായ ക്യാപ്ഷന്‍ കൊടുത്തും റിമി പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയൊരു ഓര്‍മ പങ്കുവച്ചിരിയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ റിമി ടോമി. 1999 നവംബര്‍ 17 പ്രസിദ്ധീകരിച്ച ഒരു പത്രത്തിന്റെ മാതൃഭൂമി പത്രത്തിന്റെ പേപ്പര്‍ കട്ടിങ്സ് ആണ് പോസ്റ്റ്. പാല അള്‍ഫോണ്‍സ് കോളേജിലെ ഗായക സംഘത്തെ കുറിച്ചുള്ളതാണ് വാര്‍ത്ത. ആ സംഘത്തില്‍ ഒരാളായി റിമി ടോമിയും ഉണ്ട്

പോസ്റ്റ് കണ്ട് പലരും ആദ്യം കണക്കുകൂട്ടുന്നത് തന്റെ പ്രായമായിരിയ്ക്കും എന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ റിമി ടോമി ഡേറ്റ് ഓഫ് ബര്‍ത്ത് കൃത്യമായി പറയുകയായിരുന്നു. മഞ്ജു വാര്യര്‍ അടക്കം പലരും പറയാന്‍ മടിച്ച കാര്യമാണ് റിമി ടോമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത് എന്നതാണ് ഹൈലൈറ്റ്. പലര്‍ക്കും യഥാര്‍ത്ഥ പ്രായം തുറന്ന് പറയാന്‍ മടിയുണ്ടാവും. എന്നാല്‍ റിമി ടോമിയ്ക്ക് ആ മിടി ഇല്ല. ‘പാല അല്‍ഫോണ്‍സ് കോളേജ് മ്യൂസിക് ടീം. പ്രായം ഒരുപാട് കണക്ക് കൂട്ടേണ്ട. പ്രി ഡിഗ്രിയ്ക്ക് ഫസ്റ്റ് ഇയര്‍ ആണ്. ജനന തിയ്യതി, 22 /9/83’ എന്ന് പറഞ്ഞ് കൊണ്ടാണ് റിമി ടോമി പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ രമേഷ് പിഷാരടി കമന്റ് എഴുതുകയും അതിന് റിമി ടോമി റിപ്ലേ നല്‍കുകയും ചെയ്തിട്ടുണ്ട്.

ടെലിവിഷന്‍ അവതാരക ലോകത്ത് നിന്ന് മലയാള സിനിമയിലെ പിന്നണി ഗാന ലോകത്ത് എത്തിയ റിമി ടോമി , മുന്‍നിര ഗായികയായി നില്‍ക്കുമ്പോഴും അവതരണ ലോകത്ത് സജീവമായിരുന്നു. ഒന്നും ഒന്ന് മൂന്ന് എന്ന ടെലിവിഷന്‍ ഷോയുടെ വിജയം തന്നെ റിമി ടോമിയുടെ അവതരണ ശൈലിയാണ്. പാടുന്നതിനൊപ്പം ആടുകയും ചെയ്യുന്ന ഗായിക എന്നാണ് റിമി ടോമിയ്ക്കുള്ള വിശേഷണം. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് റിമി അഭിനയ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അതിഥി താരമായും റിമി എത്തിയിരുന്നു.

പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്‌ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.

More in Malayalam

Trending

Recent

To Top