Malayalam
‘ഇവിടെ ആരാണ് അമ്മ,’; പൂര്‍ണിമയെ കൊച്ചു കുഞ്ഞിനെ പോലെ താലോലിച്ച് നക്ഷത്ര
‘ഇവിടെ ആരാണ് അമ്മ,’; പൂര്‍ണിമയെ കൊച്ചു കുഞ്ഞിനെ പോലെ താലോലിച്ച് നക്ഷത്ര
ഇന്നും മലയാളികളുടെ പ്രിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ സിനിമാ ലോകത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി തന്റെ എല്ലാ വിശേഷങ്ങളും പൂര്‍ണിമ പങ്കുവയ്ക്കാറുണ്ട്. പൂര്‍ണിമയുടെ മക്കള്‍ക്ക് ഒരു അമ്മ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് താരം.
മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കാറുള്ള താരം മകളുടെ കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇളയ മകള്‍ നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ.
അമ്മയെ കൊച്ചു കുട്ടികളെ ലാളിക്കുന്ന നക്ഷത്രയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ‘ഇവിടെ ആരാണ് അമ്മ,’ എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഒരു നടി എന്നതിനേക്കാള്‍ ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും വളരെ ശ്രദ്ധേയയായ വ്യക്തിയാണ് പൂര്‍ണിമ. അനവധി ആരാധകരാണ് പൂര്‍ണിമയ്ക്കുള്ളത്. താരത്തിന്റെ വസ്ത്രങ്ങളും ഹെയര്‍സ്റ്റൈലും എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടയാണ് സ്വീകരിക്കുന്നത്.
