Malayalam
പഴവുമായി പിന്നാലെ നടന്നിട്ടും റിതുവിനോട് പിണങ്ങി റംസാന്‍; പിന്നാലെ ട്രോളന്മാരും !
പഴവുമായി പിന്നാലെ നടന്നിട്ടും റിതുവിനോട് പിണങ്ങി റംസാന്‍; പിന്നാലെ ട്രോളന്മാരും !
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ മത്സരാർത്ഥികൾ എല്ലാം തന്നെ മികച്ച മത്സരമാണ് കാഴ്ചവെക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായ മത്സരാർത്ഥികൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഉണ്ട്. അതിൽ പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരനായ മത്സരാര്‍ത്ഥിയാണ് റംസാന്‍.
ഡാൻസിലൂടെയും ബിഗ് ബോസ് ഹൗസിലെ പ്രകടനം കൊണ്ടും റംസാൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള റംസാന് ധാരാളം ആരാധകരുണ്ട്. അതേസമയം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയായ വിഷയമായിരുന്നു റംസാനും റിതു മന്ത്രയും തമ്മിലുള്ള സൗഹൃദം. ഇവര്‍ക്കിടയില്‍ പ്രണയമാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ആകെ ഇളക്കിമറിച്ച ചർച്ചയായിരുന്നു.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോള്‍ രാത്രി റിതു റംസാന് ആപ്പിള്‍ മുറിച്ചു നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇവർക്കിടയിൽ സൗഹൃദമാണോ പ്രണയമാണോ എന്ന ചോദ്യം നിരന്തരമായി ഉയരുന്നുണ്ട്, അതേസമയം, ഇവര്‍ക്കിടയില്‍ ചെറിയൊരു പിണക്കം ഉടലെടുത്തിരിക്കുകയാണ്.
മുമ്പും റംസാനും റിതുവും പിണങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തേത് കുറച്ച് സീരിയസാണെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. റിതു നല്‍കിയ പഴം കഴിക്കാന്‍ റംസാന്‍ വിസമ്മതിക്കുന്ന രംഗത്തില്‍ നിന്നുമാണ് തുടക്കം. റിതു എത്ര നിര്‍ബന്ധിച്ചിട്ടും റംസാന്‍ പഴം കഴിക്കാന്‍ തയ്യാറാകാതെ മാറിയിരിക്കുകയായിരുന്നു.
നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിനക്കെന്താ പേടിയാണോ എന്നാണ് റിതു ചോദിച്ചത്.
ഒടുവില്‍ കഴിക്കാം എന്ന് റംസാൻ സമ്മതിക്കുന്നുണ്ട്. അപ്പോഴേക്കും അത് വായിൽ വച്ച് കൊടുക്കാൻ റിതു ശ്രമിക്കുന്നു. അതിനു സമ്മതിക്കാതെ വന്നപ്പോൾ നിന്റെ കാമുകി കാണുമോ എന്ന പേടിയാണോ എന്ന് റിതു ചോദിച്ചു . അത് കേട്ടയുടൻ റംസാൻ വാ തുറന്നുകാട്ടി. അങ്ങനെ റംസാന് റിതു ,എന്തിനാണ് എന്നോട് സംസാരിക്കാതിരിക്കുന്നതെന്ന് റിതു ചോദിക്കുന്നുണ്ട്. റംസാന്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. പിന്നീട് ഇതേക്കുറിച്ച് റിതു സായിയോടും സംസാരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് തന്നോട് മിണ്ടാതിരിക്കുന്നതെന്നാണ് റിതു ചോദിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു സായി പറഞ്ഞ മറുപടി.
രാത്രി റംസാനേയും റിതുവിനേയും വിളിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ സായിയും അഡോണിയും ശ്രമിച്ചു. എന്നാല്‍ റംസാന്‍ റിതുവിനോട് കയര്‍ക്കുകയായിരുന്നു. ഒടുവില്‍ എന്നോട് നീ ഇനി സംസാരിക്കേണ്ടതില്ലെന്ന് റിതു റംസാനോട് പറയുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയിലെ പിണക്കത്തിന്റെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോകളുടെ കമന്റിലൂടെ പ്രേക്ഷകര്‍ തങ്ങളുടെ വിലയിരുത്തലുകള്‍ അറിയിക്കുന്നുണ്ട്.
റംസാന്റെ കൈയ്യിലെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് സ്വന്തമാക്കുകയാണ് റിതുവിന്റെ ലക്ഷ്യമെന്നാണ് പ്രേക്ഷകർ പറയുന്നത് . അതേസമയം ലവ് ട്രാക്ക് പേടിച്ചിട്ടാണ് റംസാന്‍ റിതുവിനെ അവഗണിക്കുന്നതെന്നും ചിലര്‍ പറയുന്നു . റംസാന്റെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് അടിച്ചു മാറ്റാനുള്ള റിതുവിന്റെ അടുത്ത നീക്കം. റംസാന്റെ കയ്യില്‍ നിന്ന് കാര്‍ഡ് കിട്ടാനുള്ള സ്ട്രാറ്റെജി ആണെന്ന് ആര്‍ക്കൊക്കെ മനസ്സിലായി. എയ്ഞ്ചല്‍ പോയത് റംസാന്‍ ഒരു വാണിംഗ് ആയി എടുത്തിണ്ട്. അതാണ് റിതുവിനെ അടുപ്പിക്കാത്തത്. നല്ലതാ മോനെ. അതാ നിനക്ക് നല്ലത്. റംസാന് റിതുവിന്റെ ഉള്ളിലിരിപ്പ് മനസ്സിലായി. റംസാന് മോഹന്‍ലാല്‍ വന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമോ എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.
about bigg boss
