Malayalam
അനു സിതാരയുടെ ചിത്രത്തിനു ഉണ്ണിമുകുന്ദന്‍ ഇട്ട കമന്റ് കണ്ടോ? ശരിയാണല്ലോ എന്ന് ആരാധകര്‍
അനു സിതാരയുടെ ചിത്രത്തിനു ഉണ്ണിമുകുന്ദന്‍ ഇട്ട കമന്റ് കണ്ടോ? ശരിയാണല്ലോ എന്ന് ആരാധകര്‍
ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് അനു സിതാര. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രത്തിന് ഉണ്ണി മുകുന്ദന്‍ ചെയ്ത കമന്റാണ് വൈറലായിരിക്കുന്നത്.
ബ്ലാക്ക് ഡ്രെസ്സില്‍ എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോയ്ക്ക് ‘മൊണാലിസ ലൈറ്റ്’ എന്നാണ് ഉണ്ണി മുകുന്ദന്‍ കമന്റിട്ടത്. അതിന് ഒരു ഇമോജിയിലൂടെ നടി മറുപടിയും കൊടുത്തിട്ടുണ്ട്.
2013 ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ചിട്ടുണ്ട് അനു.
ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി തിളങ്ങിയ താരത്തെ മണിയറയിലെ അശോകനിലാണ് പ്രേക്ഷകര്‍ അവസാനമായി സ്‌ക്രീനില്‍ കണ്ടത്.
