Malayalam
ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങി; എല്ലാവരുടെയും അനുഗ്രഹവും ആശംസയും ഒപ്പം വേണം
ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങി; എല്ലാവരുടെയും അനുഗ്രഹവും ആശംസയും ഒപ്പം വേണം
വിവാദങ്ങള്‍ക്ക് പിന്നാലെ ജസ്പ്രീത് ബുംറ വിവാഹിതനായി. ഗോവയില്‍ വെച്ചായിരുന്നു വിവാഹം. സഞ്ജന ഗണേശന് ആണ് വധു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ ആണ് ഔദ്യോഗിക വാര്‍ത്ത പുറത്തുവന്നത്.
ബുംറ തന്നെയാണ് ഈ വിവരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്. തന്റെയും സഞ്ജനയുടെയും ജിവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിതെന്ന് ബുംറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണിന്ന്. ”നിങ്ങളുടെ എല്ലാവരുടെയും ആശംസയും അനുഗ്രഹവും ഒപ്പം വേണം,” എന്നും ബുംറ കൂട്ടിച്ചേര്‍ത്തു.
ധാരാളം ആളുകള്‍ ആണ് ആശംസകളുമായി രംഗത്ത് എത്തുന്നത്. വെറും 20 പേര് മാത്രമായിരുന്നു വിവാഹത്തിന് അതിഥികളായി എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കുടുംബക്കാര് മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
2014ല്‍ മിസ് ഇന്ത്യ കിരീടം ചൂടിയ ആളാണ് സഞ്ജന ഗണേശന്. എംടിവി റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ്വില്ലയുടെ ഏഴാം സീസണില്‍ സഞ്ജന പങ്കെടുത്തിരുന്നു.
