Connect with us

ബുംമ്ര വിവാഹിതനാകുന്നു, വിവാഹം ഈ മാസം ഗോവയില്‍ വെച്ച്; വധു ആരാണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

News

ബുംമ്ര വിവാഹിതനാകുന്നു, വിവാഹം ഈ മാസം ഗോവയില്‍ വെച്ച്; വധു ആരാണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

ബുംമ്ര വിവാഹിതനാകുന്നു, വിവാഹം ഈ മാസം ഗോവയില്‍ വെച്ച്; വധു ആരാണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നു. മലയാളി താരം അനുപമ പരമേശ്വരനുമായി ബുമ്ര പ്രണയത്തിലാണ് എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം വിവാഹം കഴിക്കുന്നത് അവതാരക സഞ്ജന ഗണേശനെയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 14നോ 15നോ ഗോവയില്‍ വച്ചൊകും വിവാഹം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച തന്നെ ബുമ്രയുടെ മാതാവ് ഗോവയ്ക്ക് തിരിക്കുമെന്നും ആകെ 20 അതിഥികള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നുമാണ് വിവരം.

വിവാഹം സ്വകാര്യമാക്കി വെയ്ക്കാനാണ് താത്പര്യം എന്നും ചടങ്ങില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അതിഥികള്‍ക്ക് അനുവാദമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ മിസ് ഇന്ത്യ കിരീടം ചൂടിയ ആളാണ് സഞ്ജന ഗണേശന്‍. എംടിവി റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്‌സ ്വില്ലയുടെ ഏഴാം സീസണില്‍ സഞ്ജന പങ്കെടുത്തിരുന്നു.

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒട്ടാകെ ചര്‍ച്ച ചെയ്തത് അനുപമയും, ബുമ്രയും തമ്മിലുള്ള പ്രണയവും വിവാഹവും ആയിരുന്നു. ഇരുവരെയും ചേര്‍ത്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അമ്മ സുനിത പരമേശ്വരന്‍ രംഗത്തെത്തിയിരുന്നു. തല്‍ക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറഞ്ഞു. അനുപമയുടെ കല്യാണം തന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിച്ചു.

അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത് എന്നും സുനിത പറഞ്ഞു. ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്.

ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബുമ്രയെയും അനുപമയെയും കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നത.് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുംറയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അനുപമ സിനിമയില്‍ നിന്നും താത്കാലികമായി അവധി എടുത്തിരിക്കുകയാണ്. ‘ഹാപ്പി ഹോളിഡേ ടു മി’ എന്ന കുറിപ്പോടെയാണ് അനുപമ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനുപമ പങ്കുവെച്ചതോടെ ആരാധകരുടെ സംശയം കൂടിയത്. ഗുജറാത്തിലെ രാജ്കോട്ട് ആണ് ബുംറയുടെ സ്വദേശം.

നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ അനുപമ ആയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചത്. താനും ബുംറയും സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ പ്രതികരിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തു. നടി റാഷി ഖന്നയുടെ പേരും ബുംറയുമായി ഉയര്‍ന്ന് കേട്ടിരുന്നു. തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റാഷി ഖന്നയും വ്യക്തമാക്കിയിരുന്നു.

More in News

Trending