Connect with us

പോടാ പോടീ അടിയുമായി ഡിമ്പലും സായിയും !

Malayalam

പോടാ പോടീ അടിയുമായി ഡിമ്പലും സായിയും !

പോടാ പോടീ അടിയുമായി ഡിമ്പലും സായിയും !

വാരാന്ത്യ എപ്പിസോഡ് കഴിഞ്ഞ് ഒരു പുതിയ തുടക്കമായിരുന്നു ബിഗ് ബോസിൽ ഉണ്ടായിരുന്നത്. എന്നാൽ തുടക്കം കഴിഞ്ഞതോടെ ഹൗസിൽ അടിക്കുള്ളത് ഒരുങ്ങി . സായ് വിഷ്ണുവും ഡിമ്പൽ ഭാലുമാണ് വഴക്ക് കൂടിയത്. മോണിങ് ടാസ്‌ക്കുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് വഴക്കിന് കാരണമായത്. സഹമത്സരാര്‍ത്ഥികളുടെ സ്വഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു മോണിങ് ടാസ്‌ക്കിൽ ഡിമ്പൽ സംസാരിച്ചത്.

ടാസ്ക്കിന്റെ ഭാഗമായി സായ് വിഷ്ണുവിനോട് ചൂടന്‍ സ്വഭാവം നിങ്ങള്‍ക്കുണ്ട്. അതിനൊപ്പമായി നല്ലൊരു ശ്രോതാവാകാനും ശ്രമിക്കണമെന്നും ഡിമ്പൽ ഉപദേശിച്ചു. ഇതിന് മറു ചോദ്യമായി എന്തെല്ലാം മാറ്റങ്ങൾ എങ്ങനെയൊക്കെ വരുത്തണമെന്ന് സായ് ചോദിച്ചു. എന്നാൽ ടാസ്ക്കിന് ശേഷം നമുക്ക് സംസാരിക്കാമെന്നായിരുന്നു ഡിമ്പൽ പറഞ്ഞത്.

പിന്നീട് ടാസ്ക് കഴിഞ്ഞ് ഡിമ്പലിനോട് ഈ ചോദ്യവുമായി സായി പോകുന്നുണ്ട്. അങ്ങനെ ഇരുവരും തമ്മിലുണ്ടായ സംസാരമാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമായത്. ബാത്ത് റൂമിൽ വെച്ചായിരുന്നു ഇവർ സംസാരിച്ചു തുടങ്ങിയത് . ഭാഗ്യലക്ഷ്മിയും അവർക്കൊപ്പമുണ്ടായിരുന്നു. ജോലി ചെയ്യുന്നത് കൊണ്ട് ഇവരോട് പുറത്ത് പോയി സംസാരിക്കാൻ ഭാഗ്യലക്ഷ്മി പറയുകയായിരുന്നു.

തുടക്കത്തിൽ ഡിമ്പൽ പറഞ്ഞതെല്ലാം സായ് ക്ഷമയോടെ കേട്ടുനിന്നു. താൻ സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് സായി പറയുന്നുണ്ടായിരുന്നു . എന്നാൽ പിന്നീട് തനിക്ക് സംസാരം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഡിമ്പൽ അവിടെന്ന് പോകാൻ തുടങ്ങുകയായിരുന്നു.. ഇതോടെയാണ് സായി പ്രശ്നമുണ്ടാക്കിയത്. അത് പിന്നെ വലിയ വഴക്കാകുകയായിരുന്നു.

താൻ പറയുന്നതൊന്നും കേള്‍ക്കുന്നില്ല, നാലില്‍ കൂടുതല്‍ തവണ ഇടപെട്ടു. താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതരുതെന്നും സായ് ഡിമ്പലിനോട് പറഞ്ഞു. തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. നീ പോടായെന്നും ഡിമ്പൽ പറഞ്ഞു. ഇതോടെ സായി ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി . ഡിമ്പൽ ഭാലിനോട് ഇരുന്ന് സംസാരിക്കാനുള്ള അർഹത നിനക്കില്ലെന്ന് ഡിമ്പൽ പറഞ്ഞതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് പോവുകയുണ്ടായി. ഇത് ചോദ്യം ചെയ്ത സായ് എത്തിയിരുന്നു. എപ്പോഴും ടാസ്‌ക്ക് കുളമാക്കുന്നത് സായ് യാണെന്ന് ഡിമ്പൽ പറഞ്ഞു. ഇതോടെ ഇവരുടെ വഴക്ക് ഹൗസ് മുഴുവനും അറിയുകയായിരുന്നു. തുടർന്ന് ഇവരെ മത്സരാർഥികൾ പിടിച്ചു മാറ്റുകയായിരുന്നു.

പിന്നീട് സായിക്ക് തലയ്ക്ക് സുഖമില്ലെന്നും ഇങ്ങനെ ഉള്ളവരെ എന്തിനാ ബിഗ് ബോസ് ഹൗസിലേക്ക് എടുക്കുന്നതെന്നുമൊക്കെ ചോദിച്ച് കൊണ്ട് ഡിമ്പൽ അകത്തേക്ക് പോകുകയായിരുന്നു. തലയ്ക്ക് സുഖമില്ലാത്തവരെ ബിഗ്ബോസിൽ വെക്കാൻ പാടില്ല. ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ഡിമ്പൽ പറഞ്ഞു. ഡിമ്പലിനെ സമാധാനിപ്പിച്ച് ഫിറോസ് ഖാൻ എത്തിയിരുന്നു. ക്യാപ്റ്റനായ റംസാൻ വഴക്കിനെ കുറിച്ച് ഇരുവരോടും ചോദിക്കുകയുമുണ്ടായി.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top