Malayalam
10 വയസുകാരന്‍ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി; എനിക്ക് ഒറു അപേഷ മാത്രമേ ഉളളൂ, വൈറലായി സംവിധായകന്റെ പോസ്റ്റ്
10 വയസുകാരന്‍ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി; എനിക്ക് ഒറു അപേഷ മാത്രമേ ഉളളൂ, വൈറലായി സംവിധായകന്റെ പോസ്റ്റ്
ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ വ്യാജ പകര്‍പ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്ന യൂടയ്ൂബ് വീഡിയോകള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് സംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് പ്രചരിക്കുന്ന യൂട്യൂബ് ചാനലുകളുടെ സ്‌ക്രീന്‍ ഷോട്ടുള്‍ സഹിതം പങ്കുവെട്ടുകൊണ്ടായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ്.
തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാന്‍ ഷെയര്‍ ചെയുന്നത്.. മൂന്നു ദിവസം മുന്‍പ് ഒരു മലയാളി 10 വയസുകാരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയില്‍ പെടുന്നത്. ഓപ്പറേഷന്‍ ജാവ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യന്‍ നിന്ന് വിവരിക്കുന്നു. ആരോ വലിയ അണ്ണന്മാര്‍ ഷൂട്ട് ചെയുന്നതാണ്, അവര്‍ തന്നെയാകണം യൂട്യൂബില്‍ അപ്ലോഡ് ചെയുന്നതും.
കണ്ടപ്പോ ഒരു ഒരു തരം ഞെട്ടല്‍ ആയിരുന്നു. 10 വയസുകാരന്‍ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങള്‍ അത് യൂട്യൂബില്‍ റിപ്പോര്‍ട്ട് ചെയ്തു നീക്കി.. പക്ഷെ ഇന്ന് വീണ്ടും മറ്റൊരു പത്തു വയസുകാരന്‍ യൂട്യൂബില്‍ ഓപ്പറേഷന്‍ ജാവ ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ലോഗ്സ് വന്ന് തുടങ്ങി.
ഇത് എന്ത് തരം വ്യവസായമാണ്??.. ടെലഗ്രാമില്‍ പടം വന്നു. റോക്കര്‍സില്‍ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികള്‍ മൈസേജുകള്‍ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മള്‍ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഒകെ ചെയുന്നുമുണ്ട്. എന്റെ അപേക്ഷ ഇതാണ്. ഈ മോശം പ്രിന്റ് കാണാന്‍ വേണ്ടി നിങ്ങള്‍ ഈ വിലപ്പെട്ട എംബിയും സമയവും കളയല്ലേ…
ജാവ ഒടിടിയിലും ചാനലുകളിലും വരുന്നുണ്ട്. തീയേറ്ററില്‍ വന്ന് കാണണം എന്ന് ഞങ്ങള്‍ വാശി പിടിക്കുന്നില്ല.. വാശി പിടിച്ചിട്ട് ഈ സാഹചര്യത്തില്‍ കാര്യവും ഇല്ല. ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങള്‍ ഓരോ ആളുകള്‍ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തീരുന്ന പ്രശ്‌നമേ ഉള്ളു ഇത്… ഇപ്പോഴും ടെലെഗ്രാമില്‍ നിന്നും പടം കണ്ട് അഭിപ്രായങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ഉള്ള നാട് ആണ്..
ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങള്‍ പറഞ്ഞ ആളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലഗ്രാമില്‍ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ അത് ആര്‍ക്കും മനസിലാക്കുകയും ഇല്ല..പക്ഷെ…
ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയില്‍ ജാവയുടെ തീയേറ്റര്‍ പ്രിന്റ് കാണാന്‍ നിങ്ങള്‍ തീരുമാനിക്കുന്ന ഇടത്താണ് എന്റെ സങ്കടം. അങ്ങനെ നിങ്ങള്‍ ജാവ കാണരുത്, കണ്ടില്ല എങ്കില്‍ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കില്‍..
അത് പോലെ.. ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈമുകളില്‍ ഉപയോഗിക്കരുത്… ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
