Connect with us

ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് മകന് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് ജോണ്‍

Malayalam

ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് മകന് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് ജോണ്‍

ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് മകന് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ താരം ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ലാണ് സിനിമയില്‍ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ല്‍ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു.

പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ, വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ മടങ്ങി എത്തിയത്.

ഭര്‍ത്താവ് ജോണും മിനിസ്‌ക്രീനില്‍ സജീവമാണ്. 2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയല്‍ താരവുമായ ജോണും വിവാഹിതരാകുന്നത്. ജോണും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ മകനെക്കുറിച്ച് ജോണ്‍ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.

താന്‍ വില്ലനായി അഭിനയിക്കുന്നത് മകന് ഇഷ്ടമല്ലെന്നും ഒരു മകന്റെ ആദ്യ ഹീറോ അച്ഛനാണെന്നുമാണ് ജോണ്‍ വിഡിയോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘വേണ്ടാ… എനിക്കിഷ്ടമല്ല അപ്പ വില്ലനാകുന്നത്. പിന്നെ ഈ താടിയും അത്ര ഇഷ്ടമല്ല..https://youtu.be/XWbdfw259Ts.I stopped asking questiosnഎന്നും താരം കുറിച്ചിരിക്കുന്നു.

More in Malayalam

Trending