Malayalam
വൈറലായി മലയാളികളുടെ പ്രിയനടന്റെ കുട്ടിക്കാല ചിത്രങ്ങള്‍; സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകുമെന്ന് ആരാധകര്‍
വൈറലായി മലയാളികളുടെ പ്രിയനടന്റെ കുട്ടിക്കാല ചിത്രങ്ങള്‍; സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകുമെന്ന് ആരാധകര്‍
പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രാധാന്യമാണ് കിട്ടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ ഒരു നടന്റെ കുട്ടിക്കാല ചിത്രമാണ് വൈറലായിരിക്കുന്നത്. മലയാള സിനിമയില്‍ എന്നും ചോക്ലേറ്റ് ഹീറോ എന്ന പേരിന് അര്‍ഹനയ കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തിലുളളത്.
പിതാവ് ബോബന്‍ കുഞ്ചാക്കോയോടൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാല്‍ ഇത് ചാക്കോച്ചന്‍ ആണെന്ന് മനസ്സിലാകുമെന്നും ആരാധകര്‍ പറയുന്നു. കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാക്കും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു.
25 വര്‍ഷമായി മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായി തുടരുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്ക് എത്തുന്നത്.
നിന്നും ഒരു ഇടവേള എടുത്ത ചാക്കോച്ചന്‍, പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാംപാതിര എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
