Malayalam
‘ചേച്ചിയ്ക്ക് പിന്നാലെ അനുജത്തിയും’; നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂജ കണ്ണന്
‘ചേച്ചിയ്ക്ക് പിന്നാലെ അനുജത്തിയും’; നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂജ കണ്ണന്
പ്രേമത്തിലെ മലര് മിസായി എത്തി മലയാളികളുടെയും തെന്നിന്ത്യയുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. മലയാളത്തില്‍ കലി , അതിരന് തുടങ്ങിയ ചിത്രങ്ങളിലും സായി പല്ലവി അഭിനയിച്ചു. തെലുങ്കിലും തമിഴിലുമായി തിരക്കുള്ള താരമാണ് ഇപ്പോള്‍ സായി പല്ലവി.
ഇപ്പോഴിതാ താരത്തിന്റെ സഹോദരി പൂജ കണ്ണന് അഭിനയ രംഗത്തേക്ക് വരുന്നു എന്നാണ് വാര്‍ത്തകള്‍. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൂജ നായികയായി ചുവടുവെയ്ക്കുന്നത്.
ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. സംവിധായകന് എ എല്‍ വിജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിരവധി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് സ്റ്റണ്ട് സില്‍വ.
ചിത്രത്തില്‍ പൂജ കണ്ണനെ കൂടാതെ സമുദ്ര കനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
