Malayalam
‘ആ സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാന്ന് പറഞ്ഞിട്ട് കാഞ്ഞാണിടെ സ്വഭാവം കാണിക്കരുത്’…അജു വര്‍ഗീസിനോട് സോഷ്യല്‍ മീഡിയ
‘ആ സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാന്ന് പറഞ്ഞിട്ട് കാഞ്ഞാണിടെ സ്വഭാവം കാണിക്കരുത്’…അജു വര്‍ഗീസിനോട് സോഷ്യല്‍ മീഡിയ
പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന കുടുംബ പരമ്പരയാണ് കുടുംബവിളക്ക്. പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയില്‍ നടി മീര വാസുദേവാണ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മീര വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അവഗണനയില്‍ ജീവിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് സുമിത്ര. മൂന്ന് മക്കളില്‍ ഇളയ മകന്‍ പ്രതീഷ് മാത്രമാണ് അമ്മയായ സുമിത്രക്കൊപ്പം നില്‍ക്കുന്നത്. കൂടാതെ ഭാര്‍ത്താവിന് മറ്റൊരു സ്ത്രീയിലുളള ബന്ധവും സുമിത്രയെ വേദനിപ്പിക്കുന്നുണ്ട്. ഓഫീസ് സ്റ്റാഫായ വേദികയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയത്തിന് വേണ്ടി ഭര്‍ത്താവിന് ഡിവോഴ്‌സ് നല്‍കാനും സുമിത്ര തയ്യാറാകുന്നു.
ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കാന്‍ സിദ്ധാര്‍ത്ഥിന് ഒപ്പം നില്‍ക്കുന്ന സുമിത്രയുടെ കേസ് കോടതിയില്‍ എത്തിയെങ്കിലും, ഇരുവര്‍ക്കും ഡിവോഴ്‌സ് കോടതി അംഗീകരിക്കുന്നില്ല. പിന്നീട് സുമിത്രയില്‍ വന്ന ഒരു മാറ്റത്തിലൂടെയാണ് ഇപ്പോള്‍ കഥ പുരോഗമിക്കുന്നത്. സുമിത്ര സ്വന്തമായി ഒരു ബൊട്ടീക്ക് സെന്റര്‍ തുടങ്ങാന്‍ പോകുകയും, അതിനായി ചലച്ചിത്ര താരത്തെ സുമിത്രയുടെ സുഹൃത്ത് നിലീന ഏര്‍പ്പാടാക്കുന്നത്. ഉദ്ഘാടനത്തിനായി അജു വര്‍ഗീസ് എത്തും എന്നാണ് പരമ്പരയിലെ സംസാരം.
അജു വര്‍ഗീസ് കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ സീരിയല്‍ പ്രേമികള്‍. സീരിയല്‍ എന്നും ഒരു വീക്ക്‌നെസ് ആയിരുന്നോ, ഈ പുതിയ ലുക്കിന് പിന്നില്‍ കുടുംബവിളക്ക് ആണോ തുടങ്ങി നിരവധി സംശയങ്ങള്‍ പങ്ക് വയ്ക്കുന്നതോടൊപ്പം തന്നെ ആ സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാന്ന് പറഞ്ഞിട്ട് കാഞ്ഞാണിടെ സ്വഭാവം കാണിക്കരുത്, ഇയാള് സുമിത്ര ചേച്ചിയെ ചതിക്കുമോടെ എന്നുമൊക്കെ ആരാധകര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നുണ്ട്. എന്തായാലും അജു പരമ്പരയിലേക്ക് എത്തുമോ എന്നുള്ള കാത്തിരിപ്പില്‍ ആണ് പ്രേക്ഷകര്‍.
