Malayalam
ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക്; മോഡലിംഗ് രംഗത്ത് നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്
ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക്; മോഡലിംഗ് രംഗത്ത് നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്
നീന എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് ദീപ്തി സതി. പുള്ളിക്കാരന് സ്റ്റാറാ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ തുടര്‍ന്നും താരം അഭിനയിച്ചിട്ടുണ്ട്. ബോയ്ക്കട്ട് ചെയ്ത മുടിയും വെള്ളമടിച്ച് അലമ്പ് ആയു നടക്കുന്ന നായികയായി ആയിരുന്നു ദീപ്തി നീനയില്‍ എത്തിയത്. അഭിനയത്തിലുപരി മോഡലിങ് രംഗത്തും സജീവ സാന്നിധ്യണ് ദീപ്തി.
സിനിമയില്‍ എത്തിയ ശേഷം താന്‍ മോഡലിംഗ് ഉപേക്ഷിച്ചിട്ടില്ലെന്നും രണ്ടും ജീവിതത്തിന്റെ ഭാഗമായി തന്നെ തുടരുകയാണെന്നും ദീപ്തി പറയുന്നു. എന്നാലിപ്പോഴിതാ മോഡലിങ് രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളെ കുറിച്ചും മനസുതുറക്കുകയാണ് താരം.
‘ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ല. നല്ല ആശയം ഫോട്ടോ ഗ്രാഫര്‍മാര്‍ പങ്കുവയ്ക്കുന്നു. അതിന് ഞാന്‍ അനുയോജ്യയാണോയെന്ന് നോക്കും. പുതുമ ആഗ്രഹിക്കാറുണ്ട്. ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക്. ‘ലക്കി’ എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്. പൂളില്‍ കുളിക്കുന്ന രംഗത്ത് ബിക്കിനി ധരിച്ചതിന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കുന്നില്ല.
മിസ് ഇന്ത്യ മത്സരത്തിന് ഇതിലും ഗ്ലാമറസായി വേഷം ധരിച്ചു. എന്തു വേഷം ധരിക്കുക എന്നത് എന്റെ ഇഷ്ടവും സ്വകാര്യതയുമാണ്,’എന്ന് ദീപ്തി സതി പറഞ്ഞു. സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരം കഥാപാത്രങ്ങള്‍ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.
