Connect with us

ലാല്‍ജോസിനെ കണ്ടാല്‍ കെട്ടിപിടിച്ച് നന്ദി പറയണം, ജീവിതം തിരിച്ചുകൊണ്ടുവന്നത് ‘ഡയമണ്ട് നെക്‌ളേസ്’; വൈറലായി യുവാവിന്റെ കുറിപ്പ്

Malayalam

ലാല്‍ജോസിനെ കണ്ടാല്‍ കെട്ടിപിടിച്ച് നന്ദി പറയണം, ജീവിതം തിരിച്ചുകൊണ്ടുവന്നത് ‘ഡയമണ്ട് നെക്‌ളേസ്’; വൈറലായി യുവാവിന്റെ കുറിപ്പ്

ലാല്‍ജോസിനെ കണ്ടാല്‍ കെട്ടിപിടിച്ച് നന്ദി പറയണം, ജീവിതം തിരിച്ചുകൊണ്ടുവന്നത് ‘ഡയമണ്ട് നെക്‌ളേസ്’; വൈറലായി യുവാവിന്റെ കുറിപ്പ്

ഏറെ ശ്രദ്ധിക്കപ്പെട്ട ലാല്‍ജോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമ. എന്നാല്‍ ഈ ചിത്രം തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നുവെന്നും ലാല്‍ജോസിനെ കണ്ടാല്‍ കെട്ടിപ്പിടിച്ച് നന്ദി പറയണമെന്നും പറയുകയാണ് ഒരു യുവാവ്. ഡിപ്രെഷന്റെ അങ്ങേയറ്റത്ത് മാനസികമായി തകര്‍ന്നടിഞ്ഞ് അവസ്ഥയില്‍ സിനിമ കാണാന്‍ കേറിയ താന്‍ പുറത്തു ഇറങ്ങുന്നത് 100 ശതമാനം ആത്മവിശ്വത്തോടെ ആണെന്ന് ദോഹയില്‍ ജോലി നോക്കുന്ന ജെയിംസ് കിളന്നമണ്ണില്‍ എന്ന യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം;

കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി 4 എന്റെ അന്നത്തെ GM ന്റെ മാനസിക ദ്രോഹം സഹിക്കാന്‍ വയ്യാതെ Operations Manager എന്ന ഗ്ലാമര്‍ പൊസിഷന്‍ റിസൈന്‍ ചെയ്തു കമ്പനിയുടെ പടി ഇറങ്ങുമ്പോള്‍ ഒരിക്കലും കരുതി ഇല്ല എട്ടിന്റെ പണിയാണ് എന്നെ കാത്തു ഇരിക്കുന്നതെന്ന്. മസ്‌കറ്റിന് നേരെ ഖത്തറിലോട്ടു വിട്ടു ( കാരണം എന്റെ അനിയന്‍ അവിടെ well settle ആയിരുന്നു), ആദ്യത്തെ മാസം അത്യവശ്യം ഉഴപ്പി നടന്നു. ജോലി ഒന്നും അങ്ങനെ തപ്പി ഇല്ല. കിട്ടും എന്ന പ്രതീക്ഷ ഉണ്ടാരുന്നു അങ്ങനെ പതുക്കെ ജോലി തപ്പി ഇറങ്ങിയപ്പോള്‍ ആണ് മനസ്സിലായതു അത്ര എളുപ്പം അല്ല ഗള്‍ഫില്‍ ജോലി കിട്ടുക എന്നത്. പക്ഷെ പ്രതീക്ഷ കൈ വിടാതെ കുറെ സ്ഥാപനങ്ങളില്‍ CV ഇട്ടു 3 -4 ഇന്റര്‍വ്യൂ ഒക്കെ കൊടുത്തു. ഒന്നും നടന്നില്ല അങ്ങനെ ഇരിക്കുമ്പോള്‍ ഗള്‍ഫിലെ ഏറ്റവും വലിയ ഒരു കമ്പനിയുടെ മസ്‌കറ് ബ്രാഞ്ചിലേക്കു ഇന്റര്‍വ്യൂ എല്ലാം പാസ് ആയി ഒരാഴച്ചക്കുള്ളില്‍ ഓഫര്‍ ലെറ്റര്‍ അയച്ചു തരാം എന്ന ഉറപ്പിന്മേല്‍ നേരെ നാട്ടിലേക്ക് പറന്നു.

ഒരാഴച രണ്ട് മൂന്ന് നാല് ആയി ഓഫര്‍ ലെറ്റര്‍ മാത്രം വന്നില്ല, HR നെ contact ചെയുമ്പോള്‍ ചില മുടക്കു കാരണങ്ങള്‍ പറഞ്ഞു. പിന്നെ അറിഞ്ഞു പഴയ GM തന്ന മനോഹരമായ പണി ആരുന്നു എന്ന്. അവിടം കൊണ്ട് പുള്ളിക്കാരന്റെ കലിപ്പ് തീര്‍ന്നില്ല പിന്നെ ഇപ്പൊ ശരി ആയി എന്ന് വിചാരിച്ച പല ജോലികളും അദ്ദേഹം സിമ്പിള്‍ ആയി തട്ടി കളഞ്ഞു. വിട്ടു കൊടുക്കാന്‍ ഞാനും തയാറല്ലാരുന്നു. അങ്ങനെ നേരെ നാട്ടിന് ദുബൈക്ക് ഫ്‌ലൈറ്റ് കേറി (അളിയന്റെ അടുത്തോട്ടു). ദുബായ്…. ജോലി തിരക്കി വരുന്ന ഒരാളെയും വെറും കയ്യോടെ മടക്കി വിടില്ല എന്ന അലിഖിത നിയമത്തെ കൂട്ട് പിടിച്ചു രണ്ട് മാസം കട്ടക്ക് ജോലി തപ്പി. ഓര്‍മ ശരി ആണെങ്കില്‍ ഏകദേശം 21 ഇന്റര്‍വ്യൂ ഞാന്‍ അറ്റന്‍ഡ് ചെയ്തു. ഒന്നും ശെരി ആയില്ല ചില ജോലി ഞാന്‍ തന്നെ വേണ്ടെന്നു വെച്ച് ചിലര്‍ എന്നെ വേണ്ടെന്നു വെച്ച്. കാരണം മാനേജര്‍ പോസ്റ്റിനു താഴെ പോയി ജോലി എടുക്കാന്‍ എനിക്ക് താല്പര്യം ഇല്ലാരുന്നു. 10 വര്ഷം കൊണ്ട് ഞാന്‍ കഷ്ടപ്പെട്ട് എത്തിയിടത്തു നിന്ന് വീണ്ടും ഒരു തിരിഞ്ഞു പോക്കിന് മാനസികമായി ഞാന്‍ തയാറല്ലാരുന്നു.

ഇനിയാണ് കഥയുടെ മറ്റൊരു വശം. തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ എന്നെ പതുക്കെ depression എന്ന അവസ്ഥയിലോട്ടു തള്ളി വിട്ടു. ആളുകളെ കാണുന്നതോ സംസാരിക്കുന്നതോ എനിക്ക് താല്പര്യം ഇല്ലാതെ ആയി. പുറത്തു പോവാതെ ആയി. ഞാന്‍ കൂടുതല്‍ ഇരുട്ടിനെ സ്‌നേഹിച്ചു തുടങ്ങി. നാട്ടിലോട്ടുള്ള വിളി കുറഞ്ഞു ഇനി അഥവാ വിളിച്ചാലും സംസാരം വളരെ കുറച്ചായി. പക്ഷെ എനിക്ക് അറിയില്ലാരുന്നു ഞാന്‍ കടന്നു പോകുന്നത് depression എന്ന അവസ്ഥയിലൂടെ ആണെന്ന്. ആ കാലയളവില്‍ ആ വാക്കിന് അത്ര പ്രചാരം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ജോലി ഇല്ലാതെ ഏകദേശം 5 മാസത്തോളം ആയി. ഇനി എന്ത് ചെയ്യും എന്ന ആലോചന വല്ലാതെ മനസിനെ കലുഷിതമാക്കി തുടങ്ങി കാരണം നാട്ടില്‍ ഭാര്യയും കുഞ്ഞും ഉണ്ട്. എത്ര നാള്‍ ജോലി ഇല്ലാതെ ജീവിക്കാന്‍ പറ്റും. അനിയനും അളിയനും സഹായിക്കുന്നതിന് ഒക്കെ പരിധി ഉണ്ടല്ലോ (ഒരിക്കല്‍ പോലും അവര്‍ ആ രീത്യില്‍ എന്നോട് പെരുമാറിട്ടില്ല, രണ്ടാളും കട്ട സപ്പോര്‍ട്ട് ആരുന്നു.). ഞാന്‍ ആകെ കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയി.

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ആലോചിച്ചു അവസാനം തീരുമാനിച്ചു. എന്റെ തട്ടകം ആയ മുംബൈക്ക് തിരിച്ചു പോവാം. അവിടെ എന്തായാലും എനിക്ക് ജോലി കിട്ടും അത് ഉറപ്പാണ്. പക്ഷെ തിരിച്ചു പോവുന്നത് ഒരു പരാജിതന്‍ ആയിട്ടാണെല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെ ഞാന്‍ ജൂലൈ 26 നു മുംബൈക്കു ടിക്കറ്റ് എടുത്തു. ഇനി ആകെ രണ്ട് ദിവസം ഉള്ളു ഗള്‍ഫിനോട് വിട പറയാന്‍. കൈയില്‍ ആകെ 90 ദിര്‍ഹം ഉണ്ട്. അത് കൊണ്ട് നാട്ടില്‍ വലിയ കാര്യം ഒന്നുമില്ലാത്തോണ്ട് നേരെ ബുര്‍ ദുബൈക്ക് വിട്ടു. എന്തായാലും പോവല്ലേ എന്ന പിന്നെ കുറച്ചു ലാവിഷ് ആവാം എന്നും ഞാനും വിചാരിച്ചു. നേരെ ഒരു മലയാളി ഹോട്ടലില്‍ കേറി ഒട്ടകത്തിന്റെ ഇറച്ചിയും പറോട്ടയും അകത്താക്കി. അവിടെ നിന്ന് ഇറങ്ങി മെട്രോ സ്റ്റേഷന്‍ ക്രോസ് ചെയ്തപ്പോ ഒരു തിയേറ്റര്‍ ( പേര് ഒന്നും ഓര്മ ഇല്ല) പടം ഏതാ എന്നൊന്നും നോക്കി ഇല്ല നേരെ ടിക്കറ്റ് എടുത്തു പോപ്കോണും പെപ്‌സി ഒക്കെ വാങ്ങി ആഘോഷകരമായി സിനിമ കാണാന്‍ ഇരുന്നു. കാരണം സിനിമ കണ്ടിട്ട് അഞ്ചാറ് മാസം ആയിരുന്നു.

സിനിമ തുടങ്ങി പതുക്കെ ഞാന്‍ സിനിമയില്‍ ലയിച്ചു പോപ്കോണ്‍ കഴിപ്പും പെപ്‌സി കുടി ഒക്കെ വളരെ യാന്ത്രികം ആയി. കണ്ണ് ചിമ്മാതെ എന്തിനു ശ്വാസം പോലും സിനിമയുടെ പിരിമുറുക്കങ്ങള്‍ക്കു അനുസൃതമായി ഇരുന്നു ഞാന്‍ സിനിമ കണ്ടു. ഞാന്‍ എന്റെ കഴിഞ്ഞ അഞ്ചാറ് മാസത്തെ ജീവിതം വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ലൈവ് ആയി സ്‌ക്രീനില്‍ കണ്ടു. ഭൂതവും വര്‍ത്തമാനവും മാത്രം അല്ല ഭാവിയും എനിക്ക് ആ സിനിമയില്‍ കാണാന്‍ പറ്റി. സിനിമ കഴിഞ്ഞു എല്ലാരും പോയി ഞാന്‍ മാത്രം അവിടെ തന്നെ ഇരുന്നു. ഏറ്റവും അവസാനം പുറത്തു ഇറങ്ങിയ ഞാന്‍ സ്പിരിറ്റ് സിനിമയില്‍ ലാലേട്ടന്‍ കുടി നിറുത്തിയതിനു ശേഷം ഉള്ള പ്രഭാതം കാണുന്ന സീന്‍ പോലെ ആരുന്നു. ഡിപ്രെഷന്റെ extreme ലെവലില്‍ മാനസികമായി തകര്‍ന്ന് അടിഞ്ഞു സ്വയം ഞാന്‍ ഒരു തോല്‍വി അന്നെന്നു മനസില്‍ ഉറപ്പിച്ചു സിനിമ കാണാന്‍ കേറിയ ഞാന്‍ പുറത്തു ഇറങ്ങുന്നത് 100 % ആത്മവിശ്വത്തോടെ ആണ്.

നേരെ രാജന്‍ സാറിനെ വിളിച്ചു ( ഇദ്ദേഹം ഞാന്‍ ജോലി ചെയ്ത കമ്പനിയുടെ competitor കമ്പനിയുടെ GM ആരുന്നു. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലേലും മനസു കൊണ്ട് അങ്ങേരെ എനിക്ക് കണ്ണെടുത്താ കണ്ടു കൂടാരുന്നു due to professional competition). അദ്ദേഹത്തെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. പുള്ളിടെ ആദ്യ ഡയലോഗില്‍ തന്നെ എന്റെ കിളി പോയി ‘ താന്‍ എന്നെ വിളിക്കും contact ചെയ്യും എന്ന് വിചാരിച്ച ഞാന്‍ ഒരു മാനേജറിന്റെ വിസ എടുത്തിട്ട് കുറെ നാള്‍ ആയി. താന്‍ എന്താ എന്നെ വന്നു കാണാഞ്ഞത് പോകുന്നതിനു മുന്നേ’ …..ഞാന്‍ എന്ത് പറയാന്‍ .. പുള്ളിക്കാരന്‍ എന്നോട് അടുത്ത പ്ലാന്‍ ചോദിച്ചു ഞാന്‍ പറഞ്ഞു ‘ മുംബൈക്ക് തിരിച്ചു പോവാ.’ അപ്പൊ പുള്ളിക്കാരന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല. നേരെ ഇങ്ങോട്ടു പോരെ തന്നെ എനിക്ക് ആവശ്യം ഉണ്ട് .. ബാക്കി കാര്യങ്ങള്‍ ഞാന്‍ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു കാള്‍ കട്ട് ചെയ്തു. നിങ്ങള്‍ എത്ര മനസില്‍ ആവും എന്ന് എനിക്കറിയില്ല ആ നല്ല വെയിലത്ത് ആ റോഡില്‍ നിന്ന് ഞാന്‍ ആദ്യമായി ജീവിതത്തില്‍ കരഞ്ഞു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ലാരുന്നു. ഇപ്പൊ തോന്നുന്നു ചിലപ്പോള്‍ എന്റെ depression ആയിരിക്കും അന്ന് കരഞ്ഞു തീര്‍ത്തത്.

എന്തായാലും അതിനു ശേഷം ഞാന്‍ ഇന്ന് വരെ ശരിക്കും പറഞ്ഞാല്‍ ഈ നിമിഷം വരെ നെഗറ്റീവ് ചിന്തകള്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനം കൊടുത്തിട്ടില്ല. ഇന്ന് ഖത്തറില്‍ ഞാന്‍ അടിച്ചു പൊളിക്കുന്നു. നിങ്ങളോടും എനിക്ക് പറയാനുള്ളത്. നമ്മുടെ ജീവതത്തില്‍ പോസിറ്റീവ് എല്ലാ കാര്യങ്ങളെയും കാണാന്‍ എന്ന് നിങ്ങള്ക്ക് കഴിയുന്നുവോ അന്ന് നിങ്ങള്‍ ജീവതത്തില്‍ ഉയര്‍ച്ചയുടെ സന്തോഷത്തിന്റെ പടവുകള്‍ കയറാന്‍ തുടങ്ങും. ലാല്‍ ജോസ് സാറിന്റെ ഡയമണ്ട് നെക്ളേസ് ആണ് എന്നെ ജീവതത്തിലേക്കു തിരിച്ചു കൊണ്ട് വന്ന ആ സിനിമ.. ആ സിനിമയുടെ ഓരോ സീനും ഞാന്‍ കടന്നു പോയി കൊണ്ടിരുന്ന അവസ്ഥകള്‍ ആരുന്നു കാണിച്ചു കൊണ്ടിരുന്നത്. എന്നെങ്കിലും ഒരിക്കല്‍ ലാല്‍ ജോസ് സാറിനെ കണ്ടാല്‍ എനിക്ക് ഒന്ന് കെട്ടിപിടിക്കണം എന്നിട്ട് പറയണം താങ്കളുടെ ഒരു സൃഷ്ടി ആണ് എന്നെ ജീവത്തിലേക്കു തിരിച്ഛ് കൊണ്ട് വന്നത് ..നന്ദി ..നന്ദി …നന്ദി….

More in Malayalam

Trending

Recent

To Top