Malayalam
അച്ഛന് ആകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു, സിനിമയില്‍ കാണും പോലെ അല്ല
അച്ഛന് ആകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു, സിനിമയില്‍ കാണും പോലെ അല്ല
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാലു വര്‍ഗീസ്. എലീനയാണ് നടന്റെ ഭാര്യ. ഇപ്പോള്‍ അച്ഛനമ്മമാരാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. നാളുകളായി സുഹൃത്തുക്കള്‍ ആയിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതര്‍ ആയത്. ഇപ്പോള്‍ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു. അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഒന്ന് നടുങ്ങിയെന്നും സിനിമയില്‍ കാണുന്ന പോലെയൊന്നും ആയിരുന്നില്ലെന്നുമാണ് ബാലു പറയുന്നത്.
‘അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു നടുങ്ങി. സിനിമയില്‍ കാണുന്ന പോലെയായിരുന്നില്ല. ഒരു ഞെട്ടലില്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ആകാംഷയും സന്തോഷവും കൂടിക്കൂടി വരികയാണ്. ഇപ്പോള്‍ കുഞ്ഞിനെ കുറിച്ചുമാത്രമാണ് സംസാരം. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്തിലൂടെയാണ് തങ്ങളുടെ യാത്ര. പുറത്തുപോവുമ്പോള്‍ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുന്നു എന്നും ബാലു വര്‍ഗീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് യാത്ര. വിവാഹശേഷം ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഗേള്‍ഫ്രണ്ട് ഭാര്യയായി എന്നതാണ് ആകെ ഉണ്ടായ മാറ്റം. ഒരു പദവി മാറ്റം. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നല്ല കഥാപാത്രം വന്നാല്‍ ഇനിയും അഭിനയിക്കും. കല്യാണം കഴിഞ്ഞ് ഇനി അഭിനയം വേണ്ട എന്നു പറയുന്ന ഭര്‍ത്താവല്ല ഞാന്‍’,എന്നും ബാലു വര്‍ഗീസ് പറയുന്നു.
ഇതിനൊപ്പം ബാലു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന് ജാവ തിയേറ്ററില്‍ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലുമാണ് ഇരുവരും. ചിത്രം മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ചിത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ബാലു പറഞ്ഞു. ഓപ്പറേഷന് ജാവയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബാലുവിന്റെ വിവാഹം നടന്നത്. കല്യാണത്തിന്റെ തലേദിവസമാണ് താന്‍ ലൊക്കേഷനില്‍ എത്തുന്നതെന്നും പിന്നെ ആറ് ദിവസത്തെ ബ്രേക്കിന് ശേഷം തിരിച്ചെത്തിയെന്നും ബാലു പറ്ഞ്ഞു.
ചാന്തു പൊട്ട് എന്ന സിനിമയിലൂടെ ആയിരുന്നു ബാലുവിന്റെ മിനിസ്ക്രീനിലേക്കുള്ള വരവ്, തുടര്‍ന്ന് നാല്‍പ്പതോളം സിനിമകളില്‍ ബാലു അഭിനയിച്ചു, പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര എന്നീ സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
റിയാലിറ്റി ഷോയിലൂടെ ആയിരുന്നു എലീന തുടക്കം കുറിച്ചത്. സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ബാലു പ്രപ്പോസ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരുടേയും പ്രണയം ആരാധകരറിഞ്ഞത്.
