Connect with us

മകന് ഹീബ്രൂ ഭാഷയിലെ പേര് നല്‍കി ബാലു വര്‍ഗീസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരും ചിത്രങ്ങളും

Malayalam

മകന് ഹീബ്രൂ ഭാഷയിലെ പേര് നല്‍കി ബാലു വര്‍ഗീസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരും ചിത്രങ്ങളും

മകന് ഹീബ്രൂ ഭാഷയിലെ പേര് നല്‍കി ബാലു വര്‍ഗീസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരും ചിത്രങ്ങളും

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബാലു വര്‍ഗീസ്. അടുത്തിടെയാണ് തനിക്കും എലീനയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം നടന്‍ ബാലു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ, മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലു. മകനൊപ്പമുള്ള ചിത്രങ്ങളും ബാലു സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

എസികീല്‍ എമി വര്‍ഗീസ് എന്നാണ് കുഞ്ഞിന് പേരു നല്‍കിയിരിക്കുന്നത്. ദൈവത്തിന്റെ ശക്തി എന്നാണ് ഹീബ്രൂ ഭാഷയിലുള്ള ഈ പേരിന്റെ അര്‍ത്ഥം. 2019 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

‘അയാള്‍ ഞാനല്ല’ എന്ന സിനിമയില്‍ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തില്‍ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

More in Malayalam

Trending