Malayalam
‘വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്’; മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കിട്ട് ദേവി അജിത്ത്
‘വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്’; മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കിട്ട് ദേവി അജിത്ത്
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ് ആണ് വരന്. ജൂലൈ ഒന്നിനാണ് ഇവരുടെ വിവാഹം. കഴിഞ്ഞ 11 ന് ആയിരുന്നു വിവാഹനിശ്ചയം. ”സിദ്ധുവും നന്നുവും സ്കൂളില്‍ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്….” എന്നും ദേവി അജിത്ത് പറഞ്ഞു.
ചെന്നൈയില്‍ ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ലണ്ടനില്‍ ഫിലിം മേക്കിങ് പഠിച്ച സിദ്ധാര്‍ത്ഥിന് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സാണ് ഇപ്പോള്‍. അവതാരകയായി ആണ് ദേവി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാട്ടുപെട്ടി എന്ന പരിപാടിയിലൂടെ ദേവി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആര്.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന് ജീവിതം പ്രമേയമാക്കി നിര്‍മിച്ച ‘ടിപി 51’ എന്ന സിനിമയില്‍ ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ വേഷം ദേവിയാണ് ചെയ്തത്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
