News
സീരിയലില്‍ സജീവമായ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സീരിയലില്‍ സജീവമായ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വിവാഹ വാഗ്ദാനം നല്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന സീരിയല്‍ നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മുംബൈ സ്വദേശിനിയായ സീരിയല്‍ നടിയാമ് പോലീസില്‍ പരാതി നല്‍കിയത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ടതോട യുവാവുമായി നിരന്തരം ഫോണ്‍വിളികളും ചാറ്റും പതിവായിരുന്നു.
തുടര്‍ന്ന് ഇയാള്‍ യുവതിയെ വിളിച്ച് നേരില്‍ കാണണമെന്ന് ആഗ്രഹം അറിയിക്കുകയും യുവതി ഇയാളെ മുംബൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് താരം പരാതിയില്‍ പറയുന്നത്. കൂടാതെ തന്റൈ കൈയില്‍ നിന്ന് പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും യുവാവ് കൈക്കലാക്കിയതായും താരം പറയുന്നു.
എത്രയും വേഗം വിവാഹം നടത്താമെന്നും, ബന്ധുക്കളുമായി ഉടന്‍ എത്താമെന്ന് പറഞ്ഞു പോയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലാതായതോടെയാണ് നടി പോലീസിനെ സമീപിച്ചത്. നിരവധി തവണ വിളിച്ചെങ്കിലും നടിയുടെ ഫോണ്‍ കോളുകള്‍ എടുത്തിരുന്നില്ല. യുവാവിനെതിരെ ലൈംഗിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ഹിന്ദി സീരിയലുകളിലെ അറിയപ്പെടുന്ന താരമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമായ നടിയാണ് പരാതിക്കാരി. വിദേശത്ത് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് സീരിയല്‍ നടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്ത്യയിലും വലിയ ബിസിനസുകള്‍ തനിക്ക് ഉണ്ടെന്നും, മാതാപിതാക്കള്‍ വിദേശത്താണെന്നും യുവതിയോട് ഇയാള്‍ പറഞ്ഞിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് യുവാവ് സീരിയല്‍ നടിയുടെ വീട്ടില്‍ എത്തിയത്.