Malayalam
‘ഉയരെ പറക്കൂ..’ മകള്‍ ഇസയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ടോവിനോ; ഏറ്റെടുത്ത് ആരാധകര്‍
‘ഉയരെ പറക്കൂ..’ മകള്‍ ഇസയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ടോവിനോ; ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട ‘ഇച്ചായന്’ ആയ ടോവിനോയ്ക്ക് കൈ നിറയെ ആരാധകരാണ്. അതേ പോലെ തന്നെ താരത്തിന്റെ മകള്‍ക്കും ആരാധകരുണ്ട്. മകള്‍ ഇസ വന്നതോടെയാണ് തന്റെ ലോകം മാറിയെന്നും അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് അടുത്തിടെ മകളുടെ ജന്മദിനത്തില് ടൊവിനോ പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലും സജീവമായ ടോവിനോ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് സമയം ചെലവിടുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ”ഉയരെ പറക്കൂ,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്തും ഇരിങ്ങാലക്കുടയിലെ വീട്ടില്‍ മകള്‍ക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങള്‍ ടോവിനോ പങ്കുവച്ചിരുന്നു. അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാന് ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാന്‍ എന്ന് വിളിക്കുമെന്നും താരം അറിയിച്ചിരുന്നു.
ടോവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. പിന്നീട് ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ആയി റിലീസ് ചെയ്യുകയായിരുന്നു. ടൊവിനോ ചിത്രം ‘ഫോറന്‍സികും’ തിയേറ്ററുകളില്‍ നിന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരുന്നു. മിന്നല്‍ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഇനി ടൊവിനോയുടേതായി തിയേറ്ററുകളില്‍ എത്താനുള്ളത്.
