Connect with us

ഡിമ്പൽ ഭാഗ്യലക്ഷ്മി തർക്കം മുറുകുന്നു! സിംപതി കൊണ്ട് മാത്രമെന്ന് ഭാഗ്യലക്ഷ്മി!

Malayalam

ഡിമ്പൽ ഭാഗ്യലക്ഷ്മി തർക്കം മുറുകുന്നു! സിംപതി കൊണ്ട് മാത്രമെന്ന് ഭാഗ്യലക്ഷ്മി!

ഡിമ്പൽ ഭാഗ്യലക്ഷ്മി തർക്കം മുറുകുന്നു! സിംപതി കൊണ്ട് മാത്രമെന്ന് ഭാഗ്യലക്ഷ്മി!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ കൂടുതലും പരിചിതമല്ലാത്ത മുഖങ്ങളായിരുന്നു. സിനിമാ സീരിയൽ അവതാരക രംഗങ്ങളിൽ നിന്നൊക്കെ നാലഞ്ചു പേർ ഉൾപ്പെട്ടു എന്നതൊഴിച്ചാൽ ആർക്കും പരിചയമില്ലാതിരുന്ന വ്യക്തികയിരുന്നു ബിഗ് ബോസിലേക്ക് വന്നത്.

വളരെ ജനശ്രദ്ധ നേടിയ ബിഗ് ബോസ് ഷോയുടെ പ്രത്യേകതയും ഇതുതന്നെയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവക്കാരായ വ്യക്തികളെ ഒന്നിച്ച് ഒരു വീട്ടിനുള്ളിൽ നൂറ് ദിവസം താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പ്രേക്ഷകർക്കായി ബിഗ് ബോസ് സമ്മാനിക്കുന്നത്. ഒരു സോഷ്യൽ എക്സ്പെരിമെന്റ പോലെയാണ് ഇതിലെ മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും.

ബിഗ് ബോസ് മൂന്നാം സീസണിൽ അധികമാർക്കും അറിയാതിരുന്ന മത്സരാർത്ഥിയായിരുന്നു ഡിമ്പൽ. എന്നാൽ ഇപ്പോൾ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിമ്പൽ ഭാല്‍. ശാരീരികമായ വൈഷമ്യങ്ങളെ മറികടന്നുള്ള ഡിമ്പലിന്‍റെ ബിഗ് ബോസിലെ സാന്നിധ്യം നിരവധി ആരാധകരെയും നേടിക്കൊടുത്തിട്ടുണ്ട്. ആദ്യം തന്നെ ഏറ്റവും കൂടുതൽ അംഗമായ ആർമി പേജ് ഉണ്ടായതും ഡിമ്പലിന്റെ പേരിലായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി തന്നെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചുള്ള അസംതൃപ്‍തി സുഹൃത്തുക്കളോട് വിവരിക്കുകയാണ് ഡിമ്പല്‍. തന്നെ ബിഗ് ബോസിലേക്ക് എടുക്കാന്‍ കാരണം സിംപതിയാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോട് പറഞ്ഞുവെന്നാണ് ഡിമ്പലും മജിസിയ ഭാനുവും പറയുന്നത്. അനൂപിനോടും കിടിലം ഫിറോസിനോടുമാണ് അവര്‍ ഇക്കാര്യം പറയുന്നത്.

“എനിക്ക് അത് കേട്ടിട്ട് വളരെ ചീപ്പ് ആയിട്ടു തോന്നി. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയ ടോപ്പുകള്‍ ആണ്. എന്‍റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി.. കാരണം ആളുകള്‍ക്ക് അതൊരു സന്ദേശം ആകുമെന്ന് തോന്നി. സ്ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നത് എന്നത്. അതൊരു ഷോഓഫിനുവേണ്ടിയല്ല. മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ വരെ പെണ്‍കുട്ടികള്‍ക്ക് കല്യാണം മുടങ്ങിപ്പോവാറുണ്ട്. എന്‍റെ ഒരു കൂട്ടുകാരിയുടെ വിവാഹം മൂന്ന് തവണ മുടങ്ങിപ്പോയി ഒരു സ്ട്രെച്ച് മാര്‍ക്ക് ഉണ്ടെന്നു പറഞ്ഞ്.

എനിക്ക് അത് കേട്ട് ഭയങ്കര സങ്കടം തോന്നിയിരുന്നു. ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇവര്‍ പറയുന്നത്. എന്‍റെ ജീവിതത്തിന്‍റെ പ്രചോദനമാണ് അത്. ഇത് എനിക്ക് എങ്ങനെ സിംപതി തരുമെന്ന് പറ. സിംപതി എന്‍റെ വീട്ടിലേക്കുള്ള ചോറ് തരുമോ? അതോ കടമൊക്കെ തീര്‍ത്തു തരുമോ? സിംപതി കൊണ്ടല്ല ഞാന്‍ ട്രാക്കില്‍ ഓടിയത്. സിംപതി കൊണ്ടല്ല ഞാന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചത്. ഒന്നുമില്ലേലും ഇവര്‍ക്ക് എത്ര വയസുണ്ട്? എന്‍റെ അമ്മയുടെ പ്രായമുണ്ട്. ഈ തളര്‍ന്ന ശരീരം വച്ചിട്ട് ഞാന്‍ ഓടിനടക്കുന്നതിന്‍റെ പകുതി ആരും ഓടിനടക്കുന്നില്ലല്ലോ. വേദന ദൈവം എല്ലാവര്‍ക്കും കൊടുക്കും. പക്ഷേ മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് അത് ചിലര്‍ക്കേ കൊടുക്കൂ. അതില്‍ ഒരാളായിപ്പോയി ഞാന്‍”, ഡിമ്പല്‍ പറഞ്ഞു. അനൂപ്, കിടിലം ഫിറോസ്, ഭാനു എന്നിവർ ഡിമ്പലിന് കേൾവിക്കാരായിട്ട് ഉണ്ടായിരുന്നു.

ഡിംപലിനെ ബിഗ് ബോസിലേക്ക് എടുത്തത് സിംപതി ഉണര്‍ത്താനാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോടായി പറഞ്ഞുവെന്ന് മജിയിസയാണ് അനൂപിനോടും ഫിറോസിനോടും പറഞ്ഞത്. ഭാഗ്യലക്ഷ്‍മി പറഞ്ഞത് വളരെ ചീപ്പ് ആയിപ്പോയെന്ന് ഭാനുവും അഭിപ്രായം പങ്കുവച്ചു. എന്നാല്‍ പ്രശ്‍നം പറഞ്ഞു തീര്‍ത്തൂടേ എന്നായിരുന്നു ഫിറോസിന്‍റെ ഉപദേശം. എന്നാല്‍ താന്‍ ഇക്കാര്യം സംസാരിച്ചാല്‍ രംഗം വഷളാവുമെന്നും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് അങ്ങനെ പെരുമാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഡിംപലിന്‍റെ പ്രതികരണം. പിന്നീട് ഭാഗ്യലക്ഷ്മിയും ഡിമ്പലും തമ്മിൽ സംസാരിക്കുന്നതും കാണിക്കുന്നുണ്ടായിരുന്നു.

about bigg boss

More in Malayalam

Trending

Recent

To Top