Malayalam
മമ്മൂട്ടിയുടെ ഈ നായികയെ മനസ്സിലായോ..? വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍
മമ്മൂട്ടിയുടെ ഈ നായികയെ മനസ്സിലായോ..? വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ശ്വേത, അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലാണ് ആദ്യം നായികയാകുന്നത്. തുടര്‍ന്ന് വെല്‍ക്കം റ്റു കൊടൈക്കനാല്‍, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളില്‍ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സീവമാണ് താരം. ഇപ്പോഴിതാ ശ്വേതയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു കമന്റുമായി എത്തിയിരിക്കുന്നത്. നാല്‍പ്പതതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച ശ്വേത ഇതിനകം തന്നെ തമിഴ്, കന്നഡ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
കീര്‍ത്തിചക്ര, പകല്‍, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആന്‍ഡ് റോള്‍, ലാപ്‌ടോപ്പ്, മധ്യ വേനല്‍, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിര്‍വേദം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഉന്നം, തല്‍സമയം ഒരു പെണ്‍കുട്ടി, ഒഴിമുറി, ഇവന്‍ മേഘരൂപന്‍, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാന്‍ ശ്വേതയ്ക്ക് സാധിച്ചു.
പാലേരിമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്വേത നേടി. താരം തിരഞ്ഞെടുക്കാറുള്ള ചില ചിത്രങ്ങളും പരസ്യങ്ങളും വിവാദമായിരുന്നു. നടന്‍ ബോബി ഭോന്‍സലെയില്‍ നിന്നും വിവാഹമോചനം നേടിയ ശ്വേത 2011 ജൂണ്‍ 18 നാണ് തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസിനസുകാരനുമായ ശ്രീവത്സന്‍ മേനോനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് സബൈന എന്നൊരു മകളുമുണ്ട്.
