Malayalam
മൃദുലയെ ഞെട്ടിച്ച് യുവ കൃഷ്ണ, വാക്കുകള്‍ കിട്ടുന്നില്ലെന്ന് മൃദുല, വൈറലായി യുവയുടെ സര്‍പ്രൈസ് വീഡിയോ
മൃദുലയെ ഞെട്ടിച്ച് യുവ കൃഷ്ണ, വാക്കുകള്‍ കിട്ടുന്നില്ലെന്ന് മൃദുല, വൈറലായി യുവയുടെ സര്‍പ്രൈസ് വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് മൃദുല വിജയും യുവ കൃഷ്ണയും. രണ്ടുപേരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. യൂട്യൂബ് വീഡിയോയിലൂടെ തങ്ങള്‍ ഒന്നാകുവാന്‍ പോകുന്ന കാര്യം ഫാന്‍സിനെ അറിയിച്ചത് മുതല്‍ സ്റ്റാര്‍ മാജിക് ഷോയില്‍ ഒന്നിച്ചെത്തിതുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് സര്‍പ്രൈസ് നല്കുന്ന യുവകൃഷ്ണയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
മൃദുല വിജയും യുവ കൃഷ്ണയും ഒരുമിച്ചുള്ള പുതിയ വീഡിയോ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. പ്രണയിനിക്കായി സര്‍പ്രൈസൊരുക്കിയിരിക്കുകയാണ് യുവ. എന്താണ് കാര്യമെന്ന് പറയാതെയായിരുന്നു യുവ മൃദുലയേയും കൂട്ടി ഇറങ്ങിയത്. കുഞ്ഞൂട്ടനായി പുതിയ ഡ്രസ് വാങ്ങിക്കുകയാണെന്നായിരുന്നു ഉണ്ണിയേട്ടന് പറഞ്ഞത്. ഈ വാങ്ങാന്‍ പോവുന്ന ഡ്രസ് എവിടേയും കാണാന്‍ പറ്റില്ല. ഓണ്‍ലൈനിലോ കടയിലോ എവിടേയും നിനക്കത് കാണാനായില്ല. നമ്മള് ഡിസൈന്‍ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു യുവ സുഹൃത്തായ പ്രീതയുടെ വീട്ടിലേക്ക് എത്തിയത്.
ബലൂണ്‍ ആര്‍ടിസ്റ്റായ പ്രീതയായിരുന്നു മൃദുലയ്ക്കായി സര്‍പ്രൈസൊരുക്കിയത്. യുവയുടെ അടുത്ത സുഹൃത്താണ് പ്രീത. മാജിക് പ്ലാനറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. മൂന്നര വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. പുള്ളിക്കാരി ബലൂണ്‍ ആര്‍ട്ടൊക്കെ പഠിച്ച് സജീവമായിരുന്നു. എന്‍ഗേജ്മെന്റിന് വരാനായില്ല. വിവാഹത്തില്‍ കൂടാനാവുമോയെന്നറിയില്ല. മൃദുലയേയും കൂട്ടി വീട്ടിലേക്ക് വരാനുമായിരുന്നു പ്രീത പറഞ്ഞത്. മൃദുലയ്ക്കായി ഒരു ഗിഫ്റ്റ് ഒരുക്കിവെച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നുവെന്ന് യുവ പറയുന്നു. ബലൂണ്‍ സുന്ദരിയായി അതീവ സന്തോഷത്തോടെയായിരുന്നു മൃദുല ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. അടിപൊളി ഗിഫ്റ്റായിരുന്നു. ബലൂണില്‍ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. ബലൂണ്‍ പൊട്ടുമോയെന്നുള്ള പേടിയുണ്ടായിരുന്നു. എന്നാല്‍ പൊട്ടിയിരുന്നില്ല. പൊട്ടാതെ എങ്ങനെയാണ് ചെയ്യുകയെന്നത് ഇപ്പോള്‍ അറിയാമെന്നായിരുന്നു പ്രീത പറഞ്ഞത്. വീഡിയോ കിടുക്കിയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
യുവയില്‍ ഏറ്റവുമധികം ആകര്‍ഷിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ നന്നായി മനസിലാക്കുന്നു എന്ന് മൃദുല നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൃദുലയിലെ വേര്സ്റ്റാലിറ്റിയാണ് തന്നെ അവളിലേക്ക് അടിപ്പിച്ചതെന്നു യുവ പറയുന്നു. മറ്റു സീരിയല്‍ നടിമാരെപോലെ അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല മൃദുല. റിയാലിറ്റി ഷോകള്‍, ഗെയിം ഷോകള്‍ അങ്ങനെ എപ്പോഴും എന്തെങ്കിലും പുതിയത് ചെയ്തു കൊണ്ട് ആക്റ്റീവ് ആയി ഇരിക്കുന്ന ആളാണ് മൃദുല’, എന്നും യുവ. വിവാഹ നിശ്ചയം കഴിഞ്ഞു എങ്കിലും രണ്ടു പേരുടെയും തിരക്കുകള്‍ കാരണം വേണ്ടത്ര സമയം ഒന്നിച്ചു ചിലവഴിക്കാന്‍ കഴിയാത്തതിന്റെ സങ്കടവുമുണ്ട് രണ്ടാള്‍ക്കും. എങ്കിലും തന്നെ വളരെ നന്നായി മനസിലാക്കാനാകുന്ന പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് ഇരുവരും.
‘ഞങ്ങളുടെ വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ഒരുപാട് പേര് നെഗറ്റീവ് അഭിപ്രായങ്ങളുമായി വന്നു. ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്ന് കല്യാണം കഴിക്കുമ്പോള്‍ ഈഗോ ക്ലാഷുകള്‍ ഉണ്ടാകും, അത്തരം വിവാഹങ്ങളില്‍ 90 ശതമാനവും സക്സസ് ആകില്ല എന്നും അവര്‍ ഉപദേശിച്ചു. ഞാന്‍ എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. നിങ്ങളുടെ വര്‍ക്ക് ലൈഫ് ഏറ്റവും നന്നായി മനസിലാക്കാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത് ഒരു ഭാഗ്യമല്ലേ? എന്റെ തിരക്കുകളെപ്പറ്റി അവളെ എനിക്ക് ഒരിക്കലും കണ്‍വിന്‍സ് ചെയ്യണ്ട അവസ്ഥവരില്ല. അതുപോലെ മൃദുലക്ക് ജോലി സംബന്ധമായ ഒരു പ്രശ്നം വന്നാല്‍, ഒരേ സമയം ഒരു ഭര്‍ത്താവു എന്ന നിലയിലും സഹ-പ്രവര്ത്തകന് എന്ന നിലയിലും എനിക്ക് അവളെ സപ്പോര്‍ട്ട് ചെയ്യാം,’ യുവ പറഞ്ഞിരുന്നു.
