Connect with us

കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും മണിച്ചേട്ടനെ കാണാൻ എത്തി… അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു; ദൈവ തുല്യനായിരുന്നു അദ്ദേഹം; കുറിപ്പ് വൈറൽ

Malayalam

കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും മണിച്ചേട്ടനെ കാണാൻ എത്തി… അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു; ദൈവ തുല്യനായിരുന്നു അദ്ദേഹം; കുറിപ്പ് വൈറൽ

കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും മണിച്ചേട്ടനെ കാണാൻ എത്തി… അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു; ദൈവ തുല്യനായിരുന്നു അദ്ദേഹം; കുറിപ്പ് വൈറൽ

സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് 5 വർഷം തികയുകയാണ്. 2016 മാർച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

വെള്ളിത്തിരയിലും ജനസഹസ്രങ്ങൾക്ക് മുന്നിലും അത്ഭുതങ്ങളുടെ കലാവിസ്മയം സൃഷ്ടിച്ച മഹാപ്രതിഭ ചാലക്കുടിയുടെ ഇടനാഴികളിൽ ഇന്നുമുണ്ടെന്ന് വിശ്വസിക്കാനാണ് നാട്ടുകാർക്ക് ഇഷ്ടം. കഴിഞ്ഞ ദിവസം മുതൽ തന്നെ മണിയുടെ ഓർമ്മയിൽ സോഷ്യൽ മീഡിയ നിറയെ പോസ്റ്റുകൾ നിറയുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

മണിച്ചേട്ടൻ ഇന്നും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ആണ് മരണം അത് അങ്ങനെയാണ് രംഗബോധം ഇല്ലാതെ കടന്നു വരുന്ന വിരുന്നുകാരൻ ആണ് ഞാനും ഫിലിം ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന എന്റെ രണ്ട് ഫ്രണ്ട്സും മണിച്ചേട്ടന്റെ അടുത്ത് ഒരുപാടു പ്രാവശ്യം പോയിട്ടിട്ടുണ്ട് ആ സ്നേഹം അത് ഒരിക്കലും മനസ്സിൽ നിന്നു മായുന്നില്ല.

ഒരു പ്രാവശ്യം ഞങ്ങൾ ചെല്ലുമ്പോൾ മണിച്ചേട്ടനെ കാണാൻ കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും ഉണ്ടായി ഗെയ്റ്റിൽ മണിച്ചേട്ടൻ വന്നു അവരോടു സംസാരിച്ചു അവർക്കു വേണ്ടത് എന്താണ് എന്ന് ചോദിച്ചു അതുപോലെ ചെയ്തു അങ്ങനെ ഒരുപാടു പേര് എത്രയോ ആളുകൾ ദിവസം വന്നു പോയിരുന്നു.

ആരെയും സങ്കടപെടുത്താതെ ഒരുപാടു സഹായം ചെയ്തിരുന്ന നല്ലൊരു മനുഷ്യൻ എന്ന് പറയുന്നതിലും ദൈവ തുല്യൻ എന്ന് പറയുന്നതാവും നല്ലത് മണിച്ചേട്ടൻ ചെയ്ത സഹായങ്ങൾ ആരെയും അറിയിക്കരുതെന്നുണ്ടായി ആർക്കും അറിയുകയും ഇല്ല പറഞ്ഞാൽ തീരാത്ത അത്ര ഉണ്ട്.

ഇന്നും മലയാളികൾ ഒരു ദിവസമെങ്കിലും മണിച്ചേട്ടനെ ഓർക്കാത്ത ദിവസം ഉണ്ടാകില്ല മണിച്ചേട്ടന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഉണ്ടാകില്ല ഒരിക്കലും മറക്കാത്ത മനസ്സിൽ നിന്നും മായാതെ ആ മുഖം മനസ്സിൽ എന്നും ഉണ്ടാകും.

More in Malayalam

Trending

Recent

To Top