Malayalam
ലിസ്റ്റിന് സ്റ്റീഫന്റെ സ്ഥാപനങ്ങളില്‍ ജിഎടി പരിശോധന; രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി വൈകി
ലിസ്റ്റിന് സ്റ്റീഫന്റെ സ്ഥാപനങ്ങളില്‍ ജിഎടി പരിശോധന; രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി വൈകി
നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ സ്ഥാപനങ്ങളില്‍ ജിഎടി പരിശോധന നടത്തി. താരങ്ങള്‍ക്ക് തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫല തുക നല്‍കുകയും എന്നാല്‍ ഇവര്‍ ജി എസ്ടി അടക്കാത്തതിനെയും തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു യുവ താരമാണ് തനിക്ക് കിട്ടിയ പ്രതിഫലത്തില്‍ നിന്നും ജിഎസ്ടി അടക്കാതിരുന്നത്. ഈ താരത്തിനെയും ജിഎസ്ടി അടക്കാത്തതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി എന്നാണ് സൂചന. ഇന്ന് രാവിലെ മുതല്‍ നിര്‍മ്മാതാവിന്റെ സ്ഥാപനത്തിലും വീട്ടിലുമായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.
രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചതെന്നാണ് സൂചന. നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലിസ്റ്റിന് സ്റ്റീഫന്‍.
കുറഞ്ഞ കാലയളവില്‍ കേരളത്തില്‍ അറിയപ്പെടുന്ന നിരവധി സിനിമകളുടെ നിര്‍മ്മാതാവും അതിനോടൊപ്പം തമിഴിലെ തരമൂല്യമുള്ള സിനിമയുടെ കേരളത്തിലെ വിതരണക്കാരനുമാണ് ലിസ്റ്റിന്. ഇതേ കുറിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
