Connect with us

നിര്‍ണായക അവസ്ഥയില്‍ അത് വേണ്ടി വന്നു, ഏറെ പഴികേട്ടു; പുറം ലോകം അറിയാത്ത ജീവിതത്തെ കുറിച്ച് ഇന്ദുലേഖ

Malayalam

നിര്‍ണായക അവസ്ഥയില്‍ അത് വേണ്ടി വന്നു, ഏറെ പഴികേട്ടു; പുറം ലോകം അറിയാത്ത ജീവിതത്തെ കുറിച്ച് ഇന്ദുലേഖ

നിര്‍ണായക അവസ്ഥയില്‍ അത് വേണ്ടി വന്നു, ഏറെ പഴികേട്ടു; പുറം ലോകം അറിയാത്ത ജീവിതത്തെ കുറിച്ച് ഇന്ദുലേഖ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഇന്ദുലേഖ. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി. ജീവിതത്തിലെ പല വേദനകളും മറച്ച് വെച്ചാണ് സ്‌ക്രീനിന് മുന്നില്‍ അഭിനയിക്കുന്നതെന്നാണ് ഇന്ദുലേഖ പറയുന്നത്. ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും നടി പറയുന്നു.

എന്റെ ഭര്‍ത്താവ് ശങ്കരന്‍ പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈയൊരു ഫീല്‍ഡില്‍ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമ്മള്‍ ഗ്ലാമറിന്റെ ലോകത്താണ്. നമുക്ക് സന്തോഷം മാത്രമേയുള്ളു. എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ.

എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് ദേവീമാഹാത്മ്യം സീരിയയില്‍ ദേവിയുടെ വേഷം ചെയ്തത് ഞാനാണ്. സീരിയല്‍ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് അതിനിടയ്ക്ക് നമുക്ക് ഒരു ബ്രേക്ക് എടുക്കാനോ ഒരു ലീവ് എടുക്കാന്‍ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞാന്‍ അവിടെ പോയില്ലെങ്കില്‍ അത് മുടങ്ങി പോകുമെന്ന് പറഞ്ഞ് വളരെ നിര്‍ണായകമായൊരു അവസ്ഥയായിരുന്നു.

നമ്മുടെ ജീവിതം മാര്‍ഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെ ആശുപത്രിയിലെ കാര്യം അവിടുത്തെ നേഴ്സുമാരെ ഏല്‍പ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അവിടെ ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് പോയില്ലെങ്കില്‍ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്നത്തിലാവും. പത്തെഴുപത് ആളുകള്‍ എന്നെ വെയിറ്റ് ചെയ്ത് നില്‍ക്കുകയാണ്. ടെലികാസ്റ്റിങ് മുടങ്ങിയാല്‍ നിര്‍മാതാവിനും നഷ്ടമാണ്. പക്ഷേ പല കാര്യങ്ങളും മാറ്റി നിര്‍ത്തിയാണ് നമ്മളിത് ചെയ്യുന്നത്.

ഭര്‍ത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാന്‍. ഒരു ഘട്ടത്തില്‍ നമ്മള്‍ നോക്കിയെ പറ്റൂ. സമൂഹത്തെ നോക്കിയാല്‍ നടക്കില്ലെന്ന് വിചാരിച്ച് മുന്നോട്ട് പോവുകയാണ്. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ സപ്പോര്‍ട്ട് മകളാണ്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവളും അഭിപ്രായം പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവും വലിയ ശക്തി എന്നും ഇന്ദുലേഖ പറയുന്നു.

More in Malayalam

Trending

Recent

To Top